കൊച്ചി: മഹാരാജാസ് കോളേജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ പോപ്പുലര്‍ ഫ്രണ്ട് ഭീകരരെ പിടികൂടാനാകാത്തതിന് സിപിഎമ്മിന് കടുത്ത വിമർശനമാണ് പാർട്ടിക്കുള്ളിലെ യുവജന വിഭാഗത്തിൽ നിന്ന് തന്നെ ഏറ്റു വാങ്ങേണ്ടി വന്നത്. അന്വേഷണം ഇഴയുന്നതിനിടെ അഭിമന്യുവിന്റെ പേരില്‍ ബക്കറ്റ് പിരിവ് തുടങ്ങിക്കഴിഞ്ഞു.
സിപിഎം ബ്രാഞ്ച് തലത്തിലും എസ്‌എഫ്‌ഐ ക്യാമ്പസ് തലത്തിലും ധനസമാഹരണം തുടങ്ങി. അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാനാണ് പിരിവെന്നാണ് വ്യക്തമാകുന്നത്. എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്റെ പേരിലിറങ്ങിയ ലഘുലേഖയില്‍ ധനസമാഹരണം ഈ മാസം 15, 16 എന്നു പറയുന്നുണ്ടെങ്കിലും ജില്ലയില്‍ പലയിടത്തും പ്രവര്‍ത്തകര്‍ പിരിവു തുടങ്ങിക്കഴിഞ്ഞു.
ഇതിനിടെ മെട്രോ നഗരത്തില്‍ ഒരു അരുംകൊല നടന്നിട്ടും കൊലയാളികളെ കണ്ടെത്താനാവാത്തത് പോലീസിന്റെ ഗുരുതര വീഴ്ചയാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സിപിഎമ്മിനുള്ളിലും ഇക്കാര്യം ചര്‍ച്ചയായിട്ടുണ്ട്.
Post Your Comments