കൊച്ചി : മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയും എസ്.എഫ്.ഐ നേതാവുമായ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ന് പോലീസ് പിടിയിലായ പ്രതി ആദിലിന്റെ മൊഴി പുറത്ത്. എന്ത് വിലകൊടുത്തും ചുവരെഴുതാനായിരുന്നു എസ് ഡി പി ഐ പ്രവർത്തകരുടെ തീരുമാനം. ഒപ്പം എസ്.എഫ്.ഐയ്ക്ക് വഴങ്ങരുതെന്നും തീരുമാനിച്ചിരുന്നു. അടിച്ചാൽ തിരിച്ചടിക്കണമെന്നുള്ളതുകൊണ്ട് കയ്യിൽ ആയുധം കരുതിയിരുന്നെന്നും ആദിൽ മൊഴിനൽകി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിരുന്ന ആളാണ് ആലുവ എടത്തല സ്വദേശി ആദിൽ.
Post Your Comments