Latest NewsKerala

വിദേശത്തുവെച്ച് മരിച്ച മകന്റെ മൃതദേഹത്തിന് പകരം ലഭിച്ചത്‌ മറ്റൊരാളുടെ മൃതദേഹം

കല്‍പ്പറ്റ: വിദേശത്തുവെച്ച് മരിച്ച മകന്റെ മൃതദേഹത്തിന് പകരം ലഭിച്ചത്‌ മറ്റൊരാളുടെ മൃതദേഹം. അബുദാബിയിൽവെച്ച് മരണപ്പെട്ട അമ്പലവയല്‍ സ്വദേശി നിഥിന്റെ(30) മൃതദേഹത്തിനു പകരം നാട്ടിലെത്തിയത്‌ ചെന്നൈ സ്വദേശിയുടെ മൃതദേഹമാണ്. എംബാം ചെയ്‌ത മൃതദേഹം ആശുപത്രി അധികൃതര്‍ നാട്ടിലേക്കയച്ചപ്പോള്‍ മാറിയതാണെന്നാണ്‌ സൂചന.

കഴിഞ്ഞ 11 വർഷത്തോളം അബുദാബിയിലെ ഒരു സ്വാകാര്യ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്ന നിഥിൻ ജൂലൈ അഞ്ചിനാണ്‌ മരിച്ചത്‌. ഇന്നലെ രാവിലെ മൃതദേഹം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി അമ്പല വയലിലേക്ക്‌ പുറപ്പെട്ടെങ്കിലും വീട്ടിലെത്തും മുന്‍പേ മൃതദേഹം മാറിയെന്ന്‌ അബുദാബിയില്‍ നിന്ന്‌ അറിയിപ്പു വന്നു. തുടര്‍ന്ന്‌ ചെന്നൈ സ്വദേശിയുടെ മൃതദേഹം പോലീസ്‌ നിര്‍ദേശപ്രകാരം അമ്പലവയല്‍ ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക്‌ മാറ്റി. നിഥിന്റെ മൃതദേഹം വിദേശത്ത് തന്നെയുണ്ടെന്നാണ് സൂചന.

Read also:2.2 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് മോദി സര്‍ക്കാര്‍, തൊഴില്‍ മേഖലയില്‍ അമ്പരപ്പിക്കുന്ന കുതിപ്പ്

അബുദാബിയിലുള്ള ചെന്നൈ സ്വദേശിയുടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ ആശുപത്രിയിലെത്തിയപ്പോഴാണ്‌ കരിപ്പൂരിലേക്ക്‌ അയച്ചത്‌ ചെന്നൈ സ്വദേശിയുടെ മൃതദേഹമാണെന്ന്‌ മനസിലായത്‌. എന്നാൽ മൃതദേഹത്തിനൊപ്പം അയച്ചത് നിഥിന്റെ രേഖകളായിരുന്നു. അവിവാഹിതനാണ്‌ നിഥിന്‍. മാതാവ്‌: ദേവി. സഹോദരങ്ങള്‍: ജിപിന്‍, ജിഥിന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button