International

യുവതിയുടെ കാലിന് തുടര്‍ച്ചയായി തളര്‍ച്ചയും, വൈദ്യുതാഘാതവും; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

പാരിസ്: മൃഗങ്ങളുമായി അടുത്തിടപഴകിയ യുവതിയ്ക്ക് പിടിപ്പെട്ടത് അപൂര്‍വ്വ രോഗം. കാലിന് തുടര്‍ച്ചയായി തളര്‍ച്ച അനുഭവപ്പെടുകയും, നിലത്ത് കുത്തുമ്പോൾ വൈദ്യുതാഘാതം ഏൽക്കുന്ന പോലെ തോന്നിയതുമൂലമാണ് 35 കാരിയായ ഫ്രഞ്ച് യുവതി ആശുപത്രിയിലെത്തിയത്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഇവര്‍ കുതിരപ്പുറത്തുനിന്നും വീണതിന് ശേഷമാണ് ഈ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങിയത്.

Read Also: സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞാല്‍ ഈ സഹോദരങ്ങളെ ബാധിക്കുന്നത് അപൂര്‍വ്വരോഗം

പരിശോധനകളുടെ ഭാഗമായി നടത്തിയ എംആര്‍ഐ സ്‌കാനിലാണ് നട്ടെല്ലിനുള്ളിലുള്ള ഒരു വിരയാണ് ഇതിന് കാരണമെന്ന് കണ്ടെത്തിയത്. സാധാരണയായി നായകളിലും ആടുകളിലുമാണ് ഈ വിര കാണപ്പെടുന്നത്. ജലത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ഇത് അപൂര്‍വ്വമായി മാത്രമാണ് മനുഷ്യശരീരത്തിൽ പ്രവേശിക്കാറുള്ളത്. നട്ടെല്ലിലൂടെ വിര ക്രമേണ നാഡിവ്യവസ്ഥയേയും ബാധിച്ചേക്കാം. എല്ലുകള്‍, വൃക്കകള്‍, കണ്ണുകള്‍ എന്നിവയെയും ബാധിക്കാൻ സാധ്യതയുണ്ട്. എന്തായാലും യുവതിയുടെ ശരീരത്തിൽ നിന്നും വിരയെ പുറത്തെടുത്തതായി ഡോക്ടർമാർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button