ചെന്നൈ: തമിഴ്‌നാട് ഡിഎംകെ പാര്‍ട്ടി അധ്യക്ഷന്‍ എം.കരുണാനിധിയുടെ 95ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കൊച്ചുമകൻ ഉദയനിധി പാര്‍ട്ടി പതാക ഉയര്‍ത്തുമെന്ന അറിയിപ്പ്. ഡിഎംകെയുടെ ചരിത്രത്തിലാദ്യമായാണ് ഔദ്യോഗിക സ്ഥാനം വഹിക്കാത്തൊരാള്‍ പാര്‍ട്ടി ചടങ്ങില്‍ പതാക ഉയര്‍ത്തുന്നത്. ഉദയനിധി പാര്‍ട്ടി നേതൃനിരയിലേക്കു വരുന്നതിന്റെ വ്യക്തമായ സൂചനയാണ് ഇതെന്നാണു വിലയിരുത്തല്‍.
കുടുംബ രാഷ്ട്രീയത്തിന്റെ പേരില്‍ എതിരാളികള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുമ്പോള്‍ ഉദയനിധികൂടി നേതൃനിരയിലേക്കു വരുന്നതില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിനു കടുത്ത അമര്‍ഷമുണ്ട്. പാര്‍ട്ടി മുഖപത്രം മുരശൊലിയുടെ മാനേജിങ് ഡയറക്ടറാണ് ഉദയനിധി.
Read also:സുരക്ഷ സ്ഥിതിഗതികള്‍ വിലയിരുത്താൻ കരസേനാ മേധാവി ഇന്ന് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും
ഉദയനിധി രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന സൂചനകള്‍ നേരത്തേയുണ്ടായിരുന്നു. കാവേരി വിഷയത്തില്‍ പാര്‍ട്ടി നടത്തിയ ചില സമരങ്ങളില്‍ ഉദയനിധി തല കാണിച്ചിരുന്നു. അധികാരവടംവലിയുടെ ഭാഗമായി പാര്‍ട്ടിക്കു പുറത്തായ അഴഗിരി ഉദയനിധിയെ രാഷ്ട്രീയത്തിലേക്കു കൊണ്ടുവരാനുള്ള നീക്കത്തെ പരസ്യമായി ചോദ്യംചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ടു പാര്‍ട്ടി ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല.
Post Your Comments