റായ്പൂര്‍: റോഡ് പണിക്കിടയിൽ സ്വര്‍ണ നാണയങ്ങള്‍ അടങ്ങിയ കുടം കണ്ടെത്തി. പന്ത്രണ്ടാം നൂറ്റാണ്ടിലുണ്ടായിരുന്ന സ്വര്‍ണനാണയങ്ങള്‍ അടങ്ങിയ കുടം ഛത്തീസ്ഗഡിലാണ് കണ്ടെത്തിയത് കൊണ്ടഗോണ്‍ ജില്ലയില്‍ റോഡ് പണിക്കിടെ കുഴിയെടുക്കുന്നതിനിടെയാണ് 900 വര്‍ഷം പഴക്കമുള്ള കുടം ലഭിച്ചത്.
57 സ്വര്‍ണ നാണയങ്ങള്‍, ഒരു വെള്ളി നാണയം, സ്വര്‍ണ കമ്മല്‍ എന്നിവയാണ് കുടത്തിലുണ്ടായിരുന്നത്. കുടം കോര്‍കോട്ടി സര്‍പഞ്ച് ജില്ല കലക്ടര്‍ നീല്‍കാന്ത് തെകമിന് കൈമാറി. സംസ്ഥാന പുരാവസ്തു വകുപ്പ് നാണയങ്ങള്‍ പരിശോധിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. സ്ത്രീ തൊഴിലാളികള്‍ക്കാണ് ഭൂമിക്കടിയില്‍ നിക്ഷേപിച്ചിരുന്ന കുടം ലഭിച്ചത്.
Read also:യുവാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ സ്ഥാപന ഉടമ മരിച്ചു
വിധര്‍ഭ (ഇപ്പോഴത്തെ മഹാരാഷ്ട്ര) ഭരിച്ചിരുന്ന യാദവ രാജവംശത്തിന്റെ കാലത്തുള്ള നാണയങ്ങളുടെ ലിഖിതങ്ങള്‍ ഈ നാണയത്തിലുണ്ട്. ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയിലെ ദണ്ഡകാരണ്യയടക്കം ഏഴ് ജില്ലകളിലേക്ക് യാദവ് ഭരണകൂടം വിപുലീകരിച്ചിരുന്നു.
Post Your Comments