Latest NewsKerala

വ്യാജ ഹര്‍ത്താല്‍; പാർട്ടി അംഗങ്ങളെ അറസ്റ്റ് ചെയ്ത പോലീസുകാരന് സ്ഥലംമാറ്റം

പാലക്കാട്: സമൂഹമാധ്യമങ്ങളിലൂടെ ഒരു വിഭാഗം ആഹ്വാനം ചെയ്‌ത വ്യാജ ഹർത്താലുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്കെതിരായ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത്. കശ്മീരില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കാനെന്ന പേരിലാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. തീവ്രസ്വഭാവമുള്ള ചില സംഘടനകളാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് സമൂഹത്തില്‍ പ്രശ്‌നങ്ങൾ സൃഷ്ടിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

വാട്‌സാപ്പ് ഹര്‍ത്താലില്‍ ഉള്‍പ്പെട്ട പ്രതിയെ ‘സിപിഎമ്മിന്റെ അഭ്യര്‍ത്ഥന’ മാനിക്കാതെ അറസ്റ്റുചെയ്ത എസ്‌ഐ.യെ രണ്ടരമണിക്കൂറിനുള്ളില്‍ സ്ഥലം മാറ്റിയത് വിവാദങ്ങളൊരുക്കി. പുതുനഗരം എസ്‌ഐ. എ. പ്രതാപനെയാണ് പാലക്കാട് സ്‌പെഷ്യല്‍ ബ്രാഞ്ചിലേക്ക് മാറ്റിയത്. ജനപ്രതിനിധിയുടെയും സിപിഎം. പ്രാദേശിക നേതാക്കളുടെയും വിലക്ക് അവഗണിച്ച്‌ പ്രതിയെ അറസ്റ്റുചെയ്തതിനാണ് സ്ഥലംമാറ്റമെന്നാണ് സൂചന.

Read also:വണ്ടിക്കുള്ളിൽ കിടന്നുറങ്ങിയ ആളെ കാട്ടാന ചവിട്ടിക്കൊന്നു

സ്ഥലംമാറ്റം സംബന്ധിച്ച്‌ ഔദ്യോഗിക വിശദീകരണം നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. സ്ഥലംമാറ്റം സാധാരണ നടപടിയാണെന്നാണ് ജില്ലാ പൊലീസ് നേതൃത്വത്തിന്റെ നിലപാട്. ഇതോടെ പോലീസുകാർ പ്രതിഷേധിക്കാൻ ആരംഭിച്ചു.

കേസില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന പുതുനഗരം സ്വദേശി സലീമിനെയാണ് തിങ്കളാഴ്ച രാത്രി അറസ്റ്റുചെയ്തത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. കേസിലുള്‍പ്പെട്ട മറ്റൊരു പ്രതിയും പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗവുമായ മുസ്തഫയെയും ഏതാനുംദിവസംമുമ്പ് അറസ്റ്റുചെയ്തിരുന്നു. മുസ്തഫ ജാമ്യത്തിലിറങ്ങിയെങ്കിലും പോലീസ് നടപടി പാര്‍ട്ടി പ്രാദേശിക നേതൃത്വത്തില്‍ അമര്‍ഷമുണ്ടാക്കി. ഇതിനുപിന്നാലെയാണ് ലോക്കല്‍ സെക്രട്ടറിയുടെ സഹോദരനും കേസില്‍ അറസ്റ്റിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button