Latest NewsKerala

യുവാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ സ്ഥാപന ഉടമ മരിച്ചു

കോഴിക്കോട്: പുതുപ്പാടിയിൽ യുവാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ധനകാര്യ സ്ഥാപന ഉടമ മരിച്ചു. കൈതപ്പോയിലിലെ മലബാർ ഫിനാൻസ് ഉടമ കോടഞ്ചേരി കുപ്പായക്കോട് ഇടവക്കുന്നേൽ സജി കുരുവിള(52) യാണ് മരിച്ചത്.

ഇടുക്കി സ്വദേശിയായ സന്തോഷ് ആണ് തീ കൊളുത്തിയതെന്ന് സംശയിക്കുന്നു. സജിയുടെ മുഖത്ത് മുളക് പൊടി വിതറിയ ശേഷമാണ് പ്രതി പെട്രോൾ ഒഴിച്ചു തീ കൊളുത്തിയത് . ഇതോടെ സജി കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി. സാരമായി പൊള്ളലേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ വൈകുന്നേരം സജിയുടെ നില ഗുരുതരമായി മരണപ്പെടുകയായിരുന്നു.

Read  also:പു​റ​ത്താ​ക്കിയ ജീവനക്കാരന് ഇന്ത്യയിൽ എത്തുന്നന്നതുവരെ ജോലി നൽകി എ​യ​ര്‍ ഇ​ന്ത്യ

കഴിഞ്ഞ ദിവസം പ്രതി സജിയുടെ സ്ഥാപനത്തിൽ എത്തി 2 ലക്ഷം രൂപ കടം ചോദിച്ചിരുന്നു. തരാൻ കഴിയില്ലെന്ന് സജി അറിയിച്ചതോടെ അവിടെ പ്രശ്‌നം ഉണ്ടാക്കിയിട്ടാണ് പ്രതി മടങ്ങിയത്. ഈ സംഭവം സജി ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇയാൾ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. പ്രതിക്കുവേണ്ടി വേണ്ടി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button