മലപ്പുറം : തൃശൂര്‍-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് എടരിക്കോട്ട് പാലച്ചിറമാടിൽ വെച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു സ്ത്രീ മരിച്ചു. വളാഞ്ചേരി സ്വദേശിയായ പ്രഭാവതിയമ്മ (57)യാണ് മരിച്ചത്. അപകടത്തിൽ 50 പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണ്.
വിനായക എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Also read : ബസ് മറിഞ്ഞ് അപകടം : നിരവധി പേർക്ക് പരിക്ക്
Post Your Comments