തിരുവനന്തപുരം: രാമായണമാസം ആചരിക്കാനുള്ള കോൺഗ്രസ് തീരുമാനത്തിനെതിരെ വിമർശനവുമായി കെ.മുരളീധരൻ എംഎൽഎ രംഗത്ത്. കോൺഗ്രസ് രാമായണമാസം ആചരിക്കുന്നത് ശരിയല്ലെന്നും നാലു വോട്ടുകൾ കിട്ടാൻ ദൈവങ്ങളെ ഉപയോഗിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: സിപിഎമ്മിന്റെ രാമായണ മാസാചരണം : ഇതൊരു പ്രചാരണം മാത്രം : വാര്‍ത്തകള്‍ നിഷേധിച്ച് കോടിയേരി ബാലകൃഷ്ണന്
‘രാമായണം നമ്മുടേതാണ്, നാടിന്റെ നന്മയാണ്’ എന്ന പേരില്‍ കെപിസിസി വിചാര്‍ വിഭാഗിന്റെ നേതൃത്വത്തിലാണ് കോൺഗ്രസ് രാമായണ മാസവുമായി ബന്ധപ്പെട്ട പരിപാടികൾ സംഘടിപ്പിക്കുന്നത്. കര്‍ക്കടക മാസം ഒന്നിന് തൈക്കാട് ഗാന്ധിഭവനില്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ശശി തരൂര്‍ എംപി മുഖ്യപ്രഭാഷണം നടത്തും. രാമായണമാസം ആചരിക്കുന്നതിനു സിപിഎമ്മും ബിജെപിയും തുടക്കമിട്ടതിനു പിന്നാലെയാണു കോൺഗ്രസും രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments