എരുമേലി: കാണാതായ ജെസ്‌നയ്ക്കായി ഒരു കുടുംബവും നാടും മൂന്ന് മാസത്തിലേറെയായി കാത്തിരിക്കുകയാണ്. പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിൽ വെറും രണ്ടു മിനിറ്റിന്റെ വ്യത്യാസത്തിലാണ് ജെസ്‌ന തന്നില്‍ നിന്ന് മാഞ്ഞുപോയതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പിതാവ് ജെയിംസ്.
Read Also: ജെസ്‌നയെ കണ്ടുവെന്നുള്ള ഫോണ്‍കോളുകള്‍ക്ക് അവസാനമില്ല : ജെസ്‌നയെ അവസാനമായി കണ്ടത് മസ്‌ക്കറ്റില്‍
രാവിലെ 9.15 നാണ് കുന്നത്തു വീട്ടില്‍ നിന്ന് ഓട്ടോയില്‍ കയറി ജെസ്‌ന സന്തോഷ് കവലയില്‍ എത്തുന്നത്. പരീക്ഷയ്ക്കുള്ള ടെസ്റ്റ് ബുക്കും 2500 രൂപയുമുള്ള പഴ്‌സും ജെസ്‌നയുടെ കൈവശം ഉണ്ടായിരുന്നു. മുന്‍പിലൊരു കാര്‍ വട്ടം വന്നതുകൊണ്ട് അതുവഴി ആ സമയം കടന്നുവന്ന എരുമേലി ബസ് അവിടെ ബ്ലോക്ക് ആയി. ഈ സമയം കൊണ്ട് പിൻവാതിലിലൂടെ ജെസ്‌ന ബസിൽ കയറുകയായിരുന്നു. ആ കാർ ഓടിച്ചത് താനായിരുന്നുവെന്നും ബസ് ബ്ലോക്ക് ആയ ആ രണ്ട് മിനിറ്റിന്റെ വ്യത്യാസത്തിലാണ് ജസ്‌നയെ തനിക്ക് നഷ്ടമായതെന്നും വ്യക്തമാക്കിയിരിക്കുകയാണ് ജെയിംസ്. ആ സമയം മോളെ കാണുമായിരുന്നുവെങ്കില്‍ എവിടെപ്പോകുന്നുവെന്ന് തനിക്കു അവളോട് ചോദിക്കാമായിരുന്നുവെന്നും ജെയിംസ് വേദനയോടെ പറയുന്നു.
Post Your Comments