ന്യൂഡല്‍ഹി: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വൈദികന്‍ സുപ്രീം കോടതിയിൽ . ഒന്നാം പ്രതി ഫാ.എബ്രഹാം വര്‍ഗീസ് ആണ് മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്. പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയതോടെയാണ് വൈദികന്‍ സുപ്രീംകോടതിയെ സമീപിച്ചത്.
സുപ്രീംകോടതിയില്‍ പോകുന്നതിന് മുമ്പ് രണ്ട് വൈദികരെ അറസ്റ്റ് ചെയ്യാനായിരുന്നു അന്വേഷണ സംഘം നീക്കം നടത്തിയിരുന്നത്. ഒപ്പം ഇവര്‍ വിദേശത്തേക്ക് കടക്കാനുള്ള വഴികളച്ച് പിടികൂടാനുള്ള ശ്രമത്തിലായിരുന്നു പോലീസ്. പ്രതികള്‍ക്കായി പൊലീസ് വ്യാപക റെയ്ഡ് നടത്തുകയാണ്. പ്രതികളുടെ ബന്ധുവീടുകളിലും തെരച്ചില്‍ നടത്തുന്നുണ്ട്. എബ്രഹാം വര്‍ഗീസിന്റെ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
Post Your Comments