ആസാമിലെ ഉൾഗ്രാമത്തിൽ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക് ഓടി കയറിയ ഹിമ ദാസ് രാജ്യത്തിന്റെ തന്നെ അഭിമാനമായി ചരിത്ര നേട്ടം കൊയ്തിരിക്കുകയാണ്. ഹിമയെ കുറിച്ച് കൂടുതല്‍ അറിയുംതോറും എല്ലാവര്ക്കും അമ്പരപ്പാണ്. ‘കാറ്റു പോലെയായിരുന്നു അവളുടെ ഓട്ടം. ഇത്രയും പ്രതിഭയുള്ള ഒരാാളെ മുൻപ് ഞാൻ കണ്ടിട്ടില്ല’- ഇങ്ങനെയാണ് അന്നത്തെ ഹിമയുടെ പ്രകടനത്തെപ്പറ്റി പരിശീലകനായ നിപ്പോൺ പറഞ്ഞത്.
ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്. വെറും രണ്ടു വർഷം മുൻപ് മാത്രം അത്ലറ്റിക്ക്സ് ഗൗരവമായി കണ്ടു തുടങ്ങിയ ഈ 18കാരി ഇന്ത്യയെ വിസ്മയിപ്പിക്കുമെന്നാണ് കായിക നിരീക്ഷകർ പറയുന്നത്. ഏപ്രിലിൽ നടന്ന കോമൺ വെൽത്ത് ഗെയിംസിൽ ആറാം സ്ഥാനം നേടിയ ഹിമ അന്നു മുതൽ വിസ്മയിപ്പിക്കുകയാണ്. 51.46 സെക്കന്‍ഡിലാണ് ഹിമ ഓട്ടം പൂര്‍ത്തിയാക്കി ഒന്നാമതെത്തിയത്.
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ട്രാക്കില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡും ഹിമ ദാസ് സ്വന്തമാക്കി. അസം സ്വദേശിയായ ഹിമ കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആറാമതായാണ് ഫിനിഷ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ ഹിമയ്ക്ക് അഭിനന്ദനമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
‘അണ്ടർ 20 ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ 400 മീറ്ററിൽ സ്വർണം നേടിയ ഹിമ ദാസ് ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയിരിക്കുന്നു. അഭിനന്ദനങ്ങൾ. ഹിമയുടെ നേട്ടം വളർന്നുവരുന്ന കായികതാരങ്ങൾക്ക് ഭാവിയിലേക്ക് എല്ലാ പ്രചോദനവും നൽകും – പ്രധാനമന്ത്രി കുറിച്ചു.
എന്നാൽ ഇതൊന്നുമല്ല സോഷ്യൽ മീഡിയയെ ആകർഷിക്കുന്നത്. ഇന്ത്യയുടെ ദേശീയ ഗാനം വെച്ചപ്പോൾ കൂടെ ആലപിച്ച ഹിമയുടെ കണ്ണുകളിൽ നിന്നൊഴുകിയ കണ്ണീരിലെ ദേശസ്നേഹമാണ് ഇപ്പോൾ ചർച്ചാ വിഷയം.ദേശീയഗാനം ഉയരുമ്പോൾ ഇറ്റിറ്റു വീഴുന്ന ഓരോ കണ്ണുനീർ തുള്ളിക്കും രാജ്യത്തിനു വേണ്ടിയുള്ള അവളുടെ കഠിനാദ്ധ്വാനത്തിന്റെ മഹത്വമുണ്ട്.. സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഈ വീഡിയോ.
വീഡിയോ കാണാം:
Post Your Comments