ദുബായ്: വിനോദ സഞ്ചാരത്തിന് എത്തിയ അമേരിക്കന്‍ കുടുംബത്തെ ഈജിപ്ഷ്യന്‍ നടിയും സഹോദരിയും ചേര്‍ന്ന് ആക്രമിച്ചതായി ആരോപണം. ദുബായിലെ ഒരു ഹോട്ടലിൽ ജൂണ്‍ 29നാണ് സംഭവം നടന്നത്. അമേരിക്കന്‍ പൗരന്, ഇയാളുടെ ഭാര്യ, 11 വയസുള്ള മകള്‍ എന്നിവരാണ് ആക്രമണത്തിന് ഇരയായത്. നീന്തല്‍ വസ്ത്രം ധരിച്ച് കുളത്തിന് സമീപത്ത് നിന്നിരുന്ന നടിയുടെ ചിത്രം അമേരിക്കന്‍ പൗരന്റെ മകള്‍ പകര്‍ത്തിയെന്ന് ആരോപിച്ചാണ് കുടുംബത്തെ മർദിച്ചത്.
Read Also: വേശ്യാവൃത്തിയ്ക്കിറങ്ങാന് നടിയ്ക്ക് വന്‍തുക വാഗ്ദാനം: രണ്ടുപേര്‍ അറസ്റ്റില്‍
മകളുടെ കയ്യിലുണ്ടായിരുന്ന ഫോണ്‍ നടി തട്ടിപ്പറിച്ചെടുക്കുകയും താഴെ എറിയുകയും ചെയ്തു. നടിയുടെ സമീപത്ത് നിന്നിരുന്ന മകന്റെ ചിത്രമാണ് മകള്‍ പകര്‍ത്തിയെന്ന് അമേരിക്കന്‍ പൗരന് നടിയോടും സഹോദരിയോടും വിശദീകരിച്ചെങ്കിലും അവർ കേൾക്കാൻ തയാറായില്ല. വരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഹോട്ടലിലെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് സൂചന.
Post Your Comments