Latest NewsKerala

കുമ്പസാര പീഡനം; വൈദികനെ വെട്ടിലാക്കി പുതിയ സാക്ഷിമൊഴി

തിരുവല്ല: പീഡന കേസില്‍ അറസ്റ്റിലായ ഓര്‍ത്തഡോക്‌സ് സഭാ വൈദികനെതിരെയുള്ള കൂടുതല്‍ തെളിവുകള്‍ പുറത്ത്. പരാതിക്കാരിയായ യുവതി വൈദികന്‍ ഫാ. ജോബ് മാത്യൂവിന്റെ ആശ്രമത്തില്‍ എത്തിയിരുന്നതായി സാക്ഷിമൊഴി നല്‍കി. യുവതിയെ കുമ്പസരിപ്പിക്കാനായി വൈദികന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത് കണ്ടുവെന്നാണ് ദൃക്‌സാക്ഷി മൊഴി. സാക്ഷികളുടെ രഹസ്യമൊഴി ക്രൈംബ്രാഞ്ച് ഉടന്‍ രേഖപ്പെടുത്തും.

അതേസമയം കുമ്പസരിക്കാന്‍ എത്തിയ യുവതിയെ താന്‍ പീഡിപ്പിച്ചിട്ടില്ലെന്ന് അറസ്റ്റിലായ വൈദികന്‍ ഫാ. ജോബ് മാത്യൂ അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പി ജോസി കെ. ചെറിയാന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. പരാതിക്കാരിയായ യുവതിയുമായി തനിക്ക് അടുത്ത പരിചയമുണ്ടെന്നും പലപ്പോഴും ആശ്രമത്തില്‍വെച്ച് കണ്ടിട്ടുണ്ടെന്നും അവരെ കുമ്പസരിപ്പിച്ചിട്ടുണ്ടോ എന്ന് ഓര്‍മ്മയില്ലെന്നും ഫാ. ജോബ് മാത്യൂ പറഞ്ഞു.

Also Read : കുമ്പസാര പീഡനം; വൈദികരുടെ അറസ്റ്റ് വൈകുന്നതിനു പിന്നില്‍ എംഎല്‍എ?

കുമ്പസാര വിവരങ്ങള്‍ പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്തുവെന്നതാണ് ഫാ.ജോബ് മാത്യുവിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്ന നാലുവൈദികരില്‍ മൂന്നുപേരുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. രൂക്ഷവിമര്‍ശനങ്ങളുന്നയിച്ച കോടതി പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button