കേരള ലോകായുക്തയില്‍ കോര്‍ട്ട് ഓഫീസര്‍ (35,700 -75,600), അസിസ്റ്റന്റ് (26,500 -56, 700), ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (22,200 -48,000), ഡ്രൈവര്‍ (18,000-41,500), ഓഫീസ് അറ്റന്‍ഡന്റ് (16500-35700) തസ്തികകളില്‍ ഡപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമിക്കുന്നതിന് സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കോര്‍ട്ട് ഓഫീസര്‍ തസ്തികയ്ക്ക് അപേക്ഷിക്കുന്നവര്‍ നിയമ ബിരുദധാരികളായിരിക്കണം. നിശ്ചിത ശമ്പള നിരക്കിലുള്ളവരുടെ അഭാവത്തില്‍ അതിന് താഴെയുള്ള ശമ്പള നിരക്കിലുള്ളവരെയും പരിഗണിക്കും. നിരാക്ഷേപ സര്‍ട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആര് പാര്‍ട്ട് -1, ബയോഡേറ്റ സഹിതം മേലധികാരി മുഖേന അപേക്ഷകള്‍ ജൂലൈ 31 നു മുമ്പ് രജിസ്ട്രാര്‍, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ് ഭവന് പി.ഒ, തിരുവനന്തപുരം -33 എന്ന വിലാസത്തില്‍ ലഭിക്കണം.
Post Your Comments