കൊച്ചി: സ്കൂൾ ബസുകൾ നിരന്തരം അപകടത്തിൽപ്പെടുന്നതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ നിർദ്ദേശങ്ങളുമായി ഡിജിപിയുടെ പുതിയ മാര്‍ഗരേഖ. സ്കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഇനി സ്കൂള്‍ അധികൃതരും കേസില്‍ കുടുങ്ങും. വാഹനം അപകടത്തില്‍പ്പെടുകയോ വാഹനം സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തുകയോ ചെയ്താല്‍ സ്കൂള്‍ അധികൃതരെ കൂടി കേസില്‍ പ്രതിചേര്‍ക്കാനാണ് തീരുമാനം.
സ്കൂള്‍ വാഹനങ്ങളുടെ സുരക്ഷയുടെ ഉത്തരവാദിത്തം ഡ്രൈവര്‍ക്ക് പുറമെ സ്കൂള്‍ അധികൃതരിലും രക്ഷിതാക്കളിലും നിക്ഷിപ്തമാക്കും വിധമാണ് ഐ.ജി പി. വിജയന്റെ നേതൃത്വത്തില്‍ മാര്‍ഗരേഖ തയാറാക്കുന്നത്. മോട്ടോര്‍ വാഹന, പോലീസ്, വിദ്യാഭ്യാസ വകുപ്പുകള്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചാകും മാര്‍ഗരേഖയ്ക്ക് അന്തിമരൂപം നല്‍കുക.
അപകടമുണ്ടായാൽ ഡ്രൈവറുടെ അശ്രദ്ധയെ പഴിചാരി സ്കൂള്‍ അധികൃതര്‍ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറുകയാണ് പതിവ്. ഇൗ സാഹചര്യത്തിലാണ് സ്കൂള്‍ അധികൃതര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തം വരുന്ന വിധത്തില്‍ മാര്‍ഗരേഖ കൊണ്ടുവരുന്നത്. ഇതിന് മുന്നോടിയായി ഡി.ജി.പി അടുത്തിടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു.
Read also:കൊച്ചിയിൽ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി
വിദ്യാര്‍ഥികളെ സംബന്ധിച്ച രജിസ്റ്റര്‍ കൃത്യമായി സൂക്ഷിക്കുക, വാഹന രേഖകള്‍ മാസത്തില്‍ ഒരിക്കല്‍ നിര്‍ബന്ധമായും പരിശോധിക്കുക, മോട്ടോര്‍ വാഹന വകുപ്പ് സംഘടിപ്പിക്കുന്ന പരിശീലനത്തില്‍ പങ്കെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് ഡ്രൈവര്‍മാര്‍ക്ക് നിര്‍ബന്ധമാക്കുക, ഡ്രൈവര്‍മാരെ നിയമിക്കുമ്പോള്‍ അവരുടെ പശ്ചാത്തലം അന്വേഷിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് മാര്‍ഗരേഖയില്‍ ഉള്‍പ്പെടുത്തുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് സര്‍പ്പിച്ചിട്ടുള്ളത്.
Post Your Comments