സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബാലപീഡനവും ശൈശവ വിവാഹവും നടക്കുന്നത് മലപ്പുറത്തെന്ന് ചൈല്‍ഡ് ലൈന്‍ രേഖകള്‍.കഴിഞ്ഞ വര്‍ഷം 84 ശൈശവ വിവാഹങ്ങളും 193 ബാല ലൈംഗിക പീഡനങ്ങളുമാണ് മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്തത് . 2017 ഏപ്രില്‍ മുതല്‍ 2018 മാര്‍ച്ച് വരെ 224 ശൈശവ വിവാഹങ്ങളാണ് സംസ്ഥാനത്താകെ റിപ്പോര്‍ട്ട് ചെയ്തത്.
തൊട്ടു പിന്നിലുളള പാലക്കാട് ജില്ലയേക്കാള്‍ മൂന്നിരിട്ടി കേസുകളാണ് മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും ചൈല്‍ഡ് ലൈനിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. പാലക്കാട് 29 ശൈശവ വിവാഹങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബാലലൈംഗിക പീഡന കേസുകളില്‍ മലപ്പുറത്തിന് തൊട്ടുപിന്നില്‍ തിരുവനന്തപുരമാണ്.129 കേസുകളാണ് തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്തത്. 107 പരാതികളുമായി കൊല്ലവും തോട്ടുപിന്നാലെയുണ്ട്.
ബാലലൈംഗിക പീഡനകേസുകള്‍ ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലാണ്. 53 കേസുകള്‍ മാത്രമാണ് പത്തനംതിട്ടയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരു ശൈശവ വിവാഹം മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആലപ്പുഴയാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. കുട്ടികള്‍ക്കെതിരായ മറ്റ് അതിക്രമങ്ങള്‍ കൂടുതലുണ്ടായത് തിരുവനന്തപുരത്താണ്. ഇത്തരം 222 കേസുകളാണ് തലസ്ഥാന ജില്ലയിലുണ്ടായത്.
മലപ്പുറം (218) രണ്ടാമതും എറണാകുളം (218) മൂന്നാമതുമാണ്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രത്യേക കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.
Post Your Comments