ദുബായ് : മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ദുബായില്‍ എത്തിയതായിരുന്നു 24 കാരിയായ യുവതി. ഇതിനിടെ വിമാനത്തില്‍ പരിചയപ്പെട്ട യുവാവിനെ തന്റെ ഹോട്ടല്‍മുറിയിലേയ്ക്ക് യുവതി ക്ഷണിച്ചു. മുറിയിലേയ്ക്ക് യുവാവ് എത്തുകയും ചെയ്തു, പിന്നെ യുവാവില്‍ നിന്ന് യുവതിയ്ക്ക് നേരിടേണ്ടി വന്നത് ലൈംഗിക പീഡനമായിരുന്നു. 24 വയസ്സുള്ള അമേരിക്കന്‍ യുവതിയാണ് 29 വയസ്സുള്ള മൊറോക്കന്‍ യുവാവിനെതിരെ പരാതി ഉന്നയിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. ഡിസംബറില്‍ ദുബായിലേക്കുള്ള വിമാനത്തില്‍ വച്ചാണ് യുവതി ഇയാളെ പരിചയപ്പെട്ടത്. കഴിഞ്ഞ ദിവസം കേസ് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി കേസ് പരിഗണിച്ചപ്പോള്‍ യുവാവ് കുറ്റം നിഷേധിച്ചു. താന്‍ പീഡിപ്പിച്ചിട്ടില്ലെന്ന് യുവാവ് കോടതിയില്‍ ആവര്‍ത്തിച്ചു. താനാണ് യുവാക്കളെ മുറിയിലേക്ക് ക്ഷണിച്ചതെന്ന് അമേരിക്കന്‍ യുവതി സമ്മതിക്കുകയും ചെയ്തു.
വിമാനത്തില്‍ വച്ച് പരിചയപ്പെട്ട യുവാവിനോട് താന്‍ മൂന്നു ദിവസം ദുബായില്‍ ഉണ്ടാകുമെന്നും ഹോട്ടലിലേക്ക് മദ്യപിക്കാന്‍ ക്ഷണിക്കുകയുമായിരുന്നു. മൊറോക്കന്‍ യുവാവ് ഇയാളുടെ ബന്ധുവിനെയും ഒപ്പം കൂട്ടിയാണ് ഹോട്ടലില്‍ പോയത്. മൂന്നു പേരും അര്‍ധരാത്രിവരെ മദ്യപിച്ചു. രാവിലെ എഴുന്നേറ്റപ്പോഴാണ് താന്‍ പീഡനത്തിന് ഇരയായി എന്ന് യുവതിക്ക് മനസിലായത്. 29 വയസ്സുള്ള മൊറോക്കന്‍ യുവാവ് ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനാണ് ബെഡ്റൂമില്‍ വന്നത് എന്നാണ് യുവതി പൊലീസില്‍ നല്കിയ മൊഴി. തുടര്‍ന്ന് ഇയാള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുവെന്നും പറയുന്നു. വിനോദ സഞ്ചാരത്തിനു വന്ന യുവതിയെ പീഡപ്പിച്ചുവെന്ന കുറ്റം പ്രോസിക്യൂട്ടേഴ്സ് യുവാവിനെതിരെ ചുമത്തി. മൂന്നു പേരും മദ്യപിച്ചിരുന്നുവെന്ന് വ്യക്തമായി.
Read Also : അബുദാബിയിൽ നിന്നും നാട്ടിലേക്കയച്ച മൃതദേഹം മാറി; ലഭിച്ചത് ചെന്നൈ സ്വദേശിയുടെ മൃതദേഹം
സംഭവത്തെ കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ: എന്റെ സമ്മതത്തോടെയാണ് മൊറോക്കന്‍ യുവാവ് ബന്ധുവിനൊപ്പം ഹോട്ടല്‍ മുറിയില്‍ എത്തിയത്. ഞങ്ങള്‍ മൂന്നു േപരും നന്നായി മദ്യപിച്ചു. ഇതിനിടെ യുവാവ് ഫോണ്‍ ചാര്‍ജ് ചെയ്യണമെന്നു പറഞ്ഞു. ഇയാള്‍ക്കൊപ്പം ബെഡ്റൂമിലേക്ക് പോയി. എന്നാല്‍, യുവാവ് തന്നെ മര്‍ദിക്കുകയായിരുന്നു. ബോധം നഷ്ടമായ ഞാന്‍ രാവിലെ എഴുന്നേല്‍ക്കുമ്പോഴാണ് പീഡനം നടന്നുവെന്ന് മനസിലായത്. രാവിലെ ബെഡ്റൂമില്‍ നിന്നും പുറത്തു വരുമ്പോള്‍ രണ്ടു പേരും അവിടെ ഇല്ലായിരുന്നു. ഉടന്‍ തന്നെ സംഭവം ഹോട്ടല്‍ സെക്യൂരിറ്റിയോട് പറഞ്ഞു. 5500 ദിര്‍ഹവും വിലപിടിപ്പുള്ള വസ്തുക്കളും പാസ്പോര്‍ട്ടും നഷ്ടമായെന്നും പരാതിയില്‍ വ്യക്തമാക്കി. കേസില്‍ വാദം തുടരും.
Post Your Comments