വീണ്ടുമൊരു കിടിലൻ ഫീച്ചറുമായി വാട്സ് ആപ്പ്. ഗ്രൂപ്പ് വീഡിയോ കോളിംഗ്, മെസ്സേജ് ഫോർവാഡഡ് ഫീച്ചറുകൾക്ക് പിന്നാലെ മാർക്ക് ആന്‍ഡ് റീഡ് ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി വിവിധ ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. വാട്സ് ആപ്പിനുള്ളിലേക്ക് പോകാതെ തന്നെ നോട്ടിഫിക്കേഷനിൽ മെസ്സേജ് വായിക്കാൻ സഹായിക്കുന്ന സൗകര്യമാണിതെന്നാണ് സൂചന. ബീറ്റ പതിപ്പിൽ മാത്രം ലഭ്യമായ ഈ ഫീച്ചറിന്റ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കൂടാതെ വൈറസും മറ്റുമുള്ള അനാവശ്യ ലിങ്കുകൾ അയക്കുന്നത് തടയിടാൻ സസ്‌പിഷ്യസ് ലിങ്ക് എന്ന ഫീച്ചറും അവതരിപ്പിക്കുന്നുണ്ട്. നിലവിൽ പരീക്ഷണങ്ങൾക്ക് ശേഷം അധികം വൈകാതെ എല്ലാവർക്കും ഫീച്ചറുകൾ ലഭിച്ചേക്കാം.
also read : ഫേസ്ബുക്ക് ആപ്പ് അപ്ഡേറ്റ് ചെയ്യുന്നതിന് മുൻപ് ഇക്കാര്യം അറിയുക
Post Your Comments