തിരുവനന്തപുരം : ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെ അധിക്ഷേപിച്ച് മന്ത്രി എംഎം മണി. കാണ്ടാമൃഗം പോലെയിരിക്കുന്ന അമിത് ഷാ മനുഷ്യല്ലെന്നും കള്ളനും അഴിമതിക്കാരനുമാണെന്നും എം എം മണി പറഞ്ഞു. വെള്ളനാട് ഡിവൈഎഫ്ഐ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ വായി നോക്കിയാണ്. ലോക് സഭ നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താനാണ് കേന്ദ്ര ശ്രമം. കോണ്‍ഗ്രസുകാര്‍ പുട്ടു വിഴുങ്ങിയിരിക്കുകയാണ്. പിണറായി സര്‍ക്കാരും പോകുമല്ലോ എന്നാണ് കോണ്‍ഗ്രസ് ചിന്തിക്കുന്നത്.
സിപിഐ എറണാകുളം ജില്ല സെക്രട്ടറി വട്ടു പിടിച്ചവനാണെന്നും മണി ആക്ഷേപിച്ചു. ഇയാളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഓക്കാനം വരുമെന്നും മണി പറഞ്ഞു. അഭിമന്യുവിന്റെ കൊലയെപ്പറ്റി പി രാജു പറഞ്ഞ അഭിപ്രായം കാനം തിരുത്തിയത് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments