KeralaLatest News

മാരാരിക്കുളം വടക്ക് പഞ്ചായത്ത് അഴിമതിയുടെ കൂത്തരങ്ങ് : ബി.ജെ.പി

ആലപ്പുഴ : “പ്രധാനമന്ത്രിയുടെ ജനക്ഷേമപദ്ധതികൾ അട്ടിമറിക്കുന്ന മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ സർവ്വതിലും അഴിമതിയാണെന്ന്” ബി.ജെ.പി ജില്ലാ സെക്രട്ടറി എൽ.പി. ജയചന്ദ്രൻ. ബി.ജെ.പി മാരാരിക്കുളം വടക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചയത്തിലെ അഴിമതിയ്ക്കും കെടുകാര്യസ്ഥതയ്ക്കും എതിരേ നടന്ന പ്രതിക്ഷേധ മാർച്ചും ധർണ്ണയും ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഇടതുമുന്നണി നേതൃത്വം കൊടുക്കുന്ന പഞ്ചായത്ത് തൊഴിലുറപ്പു പദ്ധതിയെ പാർട്ടി വളർത്താൻ വേണ്ടി അട്ടിമറിക്കുന്നു. മുട്ടക്കോഴി വളർത്തലിലും, ശുചീകരണത്തിലും എല്ലാം അഴിമതിയിൽ മുന്നിൽ നിൽക്കുന്ന പഞ്ചായത്ത് ഗ്രാമസഭകൾ കൂടുന്നതിലും കൃത്രിമത്വം കാണിക്കുകയാണ്. കോറം തികയാത്ത ഗ്രാമസഭകൾ കൂടി കൃത്രിമമായി ഒപ്പിട്ടുകൊണ്ടാണ് കോറം തികയ്ക്കുന്നത്. യാതൊരു ആസൂത്രണവുമില്ലാതെ അഴിമതി മുന്നിൽ കണ്ടു ഭരിക്കുന്ന പ്രസിഡന്റിന് സ്വന്തം പഞ്ചായത്ത് പോലും വൃത്തിയാക്കി സൂക്ഷിക്കാൻ കഴിയുന്നില്ല” അദ്ദേഹം പറഞ്ഞു.

BJP MARCH

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സദാശിവൻ നായർ അദ്ധ്യക്ഷത വഹിച്ച പ്രതിക്ഷേധ മാർച്ചിൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി മോഹൻ കുമാർ (കണ്ണൻ) സ്വാഗതം ആശംസിച്ചു. ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പർ രജികുമാർ പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയെക്കുറിച്ച് വിശദീകരിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട്മാരായ കെ.ജി.പ്രകാശ്, രേണുക,ജനറൽ സെക്രട്ടറി രഞ്ചൻ പൊന്നാട്, സെക്രട്ടറി ജ്യോതി രാജീവ്, പഞ്ചായത്ത് മെമ്പർ സി.വി. മനോഹരൻ മറ്റു ഭാരവാഹികളായ പദ്മകുമാർ, ഹരിദാസ്,അലോഷ്യസ് അറയ്ക്കൽ, പ്രതിഭ എന്നിവരും സംസാരിച്ചു.

Also read : സോഷ്യൽ മീഡിയ ഹബ് : ആശങ്കയറിയിച്ച് സുപ്രീം കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button