വിജയവാഡ: കോണ്‍ഗ്രസ് വിട്ട് പോയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടിയിലേക്ക് മടങ്ങി എത്തുന്നു. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയായിരുന്ന കിരണ്‍കുമാര്‍ റെഢിയാണ് വീണ്ടും കോണ്‍ഗ്രസിലേക്ക് മടങ്ങി എത്തുന്നത്. സംസ്ഥാനം വിഭജിച്ച് തെലങ്കാന രൂപീകരിച്ചതില്‍ പ്രതിഷേധിച്ചു കൊണ്ട് 2014 മാര്‍ച്ചില്‍ റെഢി രാജിവച്ച് കോണ്‍ഗ്രസ് വിടുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണുന്ന റെഢി തിരിച്ചുവരവ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് തന്നെ നടത്തുമെന്നാണ് സൂചന.
ആന്ധ്രയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ദേശീയ നേതൃത്വം നിയോഗിച്ചിരിക്കുന്നത് കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്.
Post Your Comments