Latest NewsIndia

ഇന്ത്യന്‍ ജനതയ്ക്ക് ഏറ്റവും വിശ്വാസമുള്ള വിഭാഗം സൈന്യം: ഒട്ടും വിശ്വാസമില്ലാത്തതോ?

ന്യുഡല്‍ഹി: ഇന്ത്യന്‍ ജനതയ്ക്ക് ഏറ്റവും വിശ്വാസമുള്ള വിഭാഗം സൈന്യമാണെന്ന് പഠന റിപ്പോര്‍ട്ട്. സുപ്രീം കോടതിയും ഹൈക്കോടതികളും ഏല്‍പ്പിച്ച ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ സൈന്യത്തിനു തൊട്ടുപിന്നില്‍ നില്‍ക്കുമ്പോൾ രാജ്യത്തെ രാഷ്ട്രീയ കക്ഷികളില്‍ നിന്ന് ഒട്ടും പ്രതീക്ഷിക്കേണ്ടെന്നാണ് ജനങ്ങള്‍ പറയുന്നു.

രാജ്യത്തെ 22 മണ്ഡലങ്ങളില്‍ നിന്നുള്ള 16,680 പേരെയാണ് ഇവര്‍ സര്‍വേയ്ക്ക് തെരഞ്ഞെടുത്തത്. ഏല്പിച്ച ഉത്തരവാദിത്തം നിര്‍വഹിക്കുമെന്നതില്‍ സൈന്യമാണ് ഏറ്റവും കൂടുതല്‍ വിശ്വാസം ആര്‍ജിച്ചിരിക്കുന്നത്. സര്‍വെയില്‍ പങ്കെടുത്തവരില്‍ 77% പേര്‍ സൈന്യത്തില്‍ വിശ്വാസമര്‍പ്പിക്കുന്നു. സുപ്രീം കോടതിയില്‍മേല്‍ 54.8% പേരും ഹൈക്കോടതികളില്‍ 48% ആണ് വിശ്വാസം. രാഷ്ട്രീയക്കാരിലുള്ള വിശ്വാസം -1.75 ശതമാനമാണെന്ന് ഇവര്‍ പറയുന്നു.

സര്‍ക്കാര്‍ ജീവനക്കാര്‍ പിന്നെയും ഭേദമാണ്. 4.8% പേര്‍ ജീവനക്കാരെ വിശ്വസിക്കുന്നു.രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി, പാര്‍ലമെന്റ്്, നിയമസഭ, പഞ്ചായത്ത്, മുനിസിപ്പല്‍ കോര്‍പറേഷന്‍ എന്നീ ഓഫീസുകളെല്ലാം കൂടി 40% വോട്ടാണ് നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button