ഏവരും ആകാംഷയോടെ കാത്തിരുന്ന ലിമിറ്റഡ് എഡിഷന്‍ ക്ലാസിക് 500 പെഗാസസിന്റെ ബുക്കിംഗ് നീട്ടി റോയല്‍ എന്‍ഫീല്‍ഡ്. ബുക്കിംഗിനായി ആളുകള്‍ തള്ളിക്കയറിയതിനെ തുടര്‍ന്ന്‍ വെബ്‌സൈറ്റ് തകരാറിലായി. ഇതാണ് ബുക്കിംഗ് നീട്ടാനുള്ള കാരണമെന്നാണ് റിപ്പോര്‍ട്ട്.
വെബ്‌സൈറ്റ് പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം തീയതി പിന്നീട് അറിയിക്കുമെന്നാണ് കമ്പനിയുടെ വിശദീകരണം. ലിമിറ്റഡ് എഡിഷനായതിനാൽ ആഗോളതലത്തില്‍ ആകെ 1000 യൂണിറ്റുകള്‍ മാത്രമാണ് നിര്‍മിക്കുന്നത്. ഇതിൽ 250 യൂണിറ്റുകള്‍ മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുക. സര്‍വീസ് ബ്രൗണ്‍ (Service Brown) , ഒലീവ് ഡ്രാബ് ഗ്രീന്‍ എന്നീ രണ്ടു നിറങ്ങളിൽ ബൈക്ക് നിരത്തിലെത്തുമെങ്കിലും സര്‍വീസ് ബ്രൗണ്‍ മാത്രമേ ഇന്ത്യയില്‍ ലഭ്യമാകു. 2.49 ലക്ഷം രൂപയാണ് (ഓണ്‍റോഡ് മുംബൈ) ഇന്ത്യയില്‍ പെഗാസസ് 500ന്റെ വില.
ഡിസൈനിൽ ചില മാറ്റങ്ങൾ ഉള്ളതല്ലാതെ മറ്റു മാറ്റങ്ങൾ ഒന്നും കമ്പനി വരുത്തിയിട്ടില്ല. രണ്ടാം ലോക മഹായുദ്ധകാലത്ത് സേവനമനുഷ്ടിച്ച 250 ബറ്റാലിയന്‍ എയര്‍ബോണ്‍ ലൈറ്റ് കമ്പനിയുടെ സ്മരണാര്‍ത്ഥം ഫ്യുവല്‍ ടാങ്കില്‍ പ്രത്യേക സീരിയര്‍ നമ്പര്‍, പെഗാസസ് ലോഗോ,ബ്ലാക്ക് നിറത്തിലേക്ക് മാറ്റിയ എന്‍ജിന്‍, എക്‌സ്‌ഹോസ്റ്റ്, വീല്‍സ്, ഹാന്‍ഡില്‍ബാര്‍, ഹെഡ്‌ലാംമ്പ് ബെസല്‍ കാന്‍വാസ് പാനിയേഴ്‌സ്, എയര്‍ബോക്‌സ് എന്നിവ പ്രധാന പ്രത്യേകത.
എൻജിനിൽ കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ വരുത്തിയിട്ടില്ല. 499 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിൻ 5,250 rpm ല്‍ 27.2 bhp കരുത്തും 4,000 rpm ല്‍ 41.3 Nm torque ഉം പരമാവധി നൽകുന്നു. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്. ഇന്ത്യയ്ക്കും ബ്രിട്ടണിനും പുറമേ അമേരിക്കയിലും ആസ്‌ട്രേലിയയിലും 500 പെഗാസസ് വില്‍പ്പനയ്‌ക്കെത്തും
Also read : റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകൾക്കായി പുതിയ ക്രാഷ് ഗാര്‍ഡുകൾ അവതരിപ്പി
Post Your Comments