ഇംഗ്ലണ്ട്: ഉപയോഗിക്കാത്ത ഫോണിന് 8 ലക്ഷത്തിലേറെ രൂപയുടെ ബിൽ വന്നതിന്റെ അമ്പരപ്പിലാണ് റേച്ചൽ ഹോക്കിൻസ് എന്ന എഴുപതുകാരി. ഫെബ്രുവരിയിലെ ഒരു ദിവസത്തിൽ 17 ജിഗാബൈറ്റ് ഡേറ്റ ഇവർ ഉപയോഗിച്ചതായാണ് മൊബൈൽ കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാൽ ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ തനിക്കെങ്ങനെ ഇത്രയും ഡേറ്റ ഉപയോഗിക്കാൻ കഴിയുമെന്നാണ് റേച്ചൽ ചോദിക്കുന്നത്. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ താൻ ഫോൺ ഉപയോഗിക്കാറുള്ളുവെന്നും അവർ പറയുന്നു.
ഒരു ദിവസം കൊണ്ട് ഇത്രയും ഡേറ്റ ഉപയോഗിക്കാൻ കഴിയില്ലെന്നാണ് മൊബൈൽ വിദഗ്ധരും വ്യക്തമാക്കുന്നത്. അതേസമയം ഇത്രയും ഡേറ്റ അവർ ഉപയോഗിച്ചതാണെന്നും പൈസ നിർബന്ധമായും അടച്ചിരിക്കണമെന്നുമാണ് മൊബൈൽ കമ്പനി അധികൃതർ പറയുന്നത്.
Post Your Comments