ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും തീവ്രവാദികളുടെ ആക്രമണം. വെടിയേറ്റ് ഒരു കമാന്‍ഡോ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരുക്ക് പറ്റുകയും ചെയ്തു. കുപ്വാരയിലെ വനപ്രദേശത്താണ് തീവ്രവാദി ആക്രമണം ഉണ്ടായത്. 3 പാരാ റജിമെന്റിലെ ജവാന്‍ മുകുള്‍ മീണാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച മുതല്‍ സൈന്യം പ്രദേശത്ത് പെട്രോളിംഗ് നടത്തി വരികയായിരുന്നു.
READ ALSO: ഭീകരരെ തുരത്താന്‍ ഇന്ത്യയുടെ ലേസര്‍ വിദ്യ : അതിര്‍ത്തികളില്‍ അദൃശ്യമതിലൊരുക്കി ഇന്ത്യ
അതിനിടെ പ്രതിഷേധക്കാര്‍ സൈന്യത്തിന് നേരെ കല്ലെറിഞ്ഞു. ട്രെഖാം ടൗണില്‍ പെട്രോളിംഗ് നടത്തുകയായിരുന്ന സൈന്യത്തിന് നേര്‍ക്കാണ് കല്ലേറുണ്ടായത്. പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ത്തു. വെടിവെയ്പില്‍ ഒരാള്‍ മരിച്ചു.
Post Your Comments