Latest NewsIndia

തരൂരിനോട് നിയന്ത്രണം പാലിക്കണമെന്ന് കോൺഗ്രസ്, തരൂരിന് തലയ്ക്ക് സുഖമില്ലെന്ന് സുബ്രമണ്യം സ്വാമി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെ കുറിച്ച്‌ തരൂര്‍ നടത്തിയ പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ നിയന്ത്രണവും ജാഗ്രതയും പാലിക്കണമെന്ന് നിര്‍ദ്ദേശിച്ച്‌ കോണ്‍ഗ്രസ്സ്. അതെ സമയം മാനസിക നില തകരാറിലായ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന് ഉടന്‍ വൈദ്യ പരിശോധന ലഭ്യമാക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു. അതിനാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദയാപൂര്‍വം ഇടപെട്ട് തരൂരിന് വേണ്ട വൈദ്യസഹായം നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും സ്വാമി പറഞ്ഞു.

2019ല്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഇന്ത്യ ഹിന്ദു പാക്കിസ്ഥാനാകുമെന്ന തരൂരിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തി രാജ്യസഭയിലടക്കം ഭൂരിപക്ഷം ലഭിക്കുകയും ചെയ്താല്‍ ഇന്ത്യയെ ‘ഹിന്ദുപാക്കിസ്ഥാന്‍’ ആക്കുമെന്നാണ് തരൂര്‍ പറഞ്ഞത്. രാജ്യത്ത് മുസ്ലീമിനേക്കാളും സുരക്ഷിതത്വം പശുവിനാണെന്നും അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും തരൂര്‍ പറഞ്ഞു.

തിരുവനന്തപുരത്ത് ജവഹര്‍ലാല്‍ നെഹ്‌റു പ്രതിഭാ പുരസ്‌കാരദാന ചടങ്ങില്‍ ‘ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും നേരിടുന്ന വെല്ലുവിളികളും’ എന്ന വിഷയത്തെ കുറിച്ച്‌ പ്രഭാഷണം നടത്തിയപ്പോഴായിരുന്നു തരൂര്‍ വിവാദ പരാമര്‍ശം നടത്തിയത്. ‘തരൂരിന് ഏതെങ്കിലും മരുന്നിന്റെ ഓവര്‍ഡോസ് ലഭിച്ചോ എന്നറിയില്ല. അദ്ദേഹത്തിന്റെ സമീപകാല പ്രസ്താവനകള്‍ നിരാശ പ്രതിഫലിക്കുന്നവയാണ്. എന്താണ് ഹിന്ദു പാക്കിസ്ഥാന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? പാക്കിസ്ഥാന് എതിരെയാണോ തരൂര്‍ നില്‍ക്കുന്നത്? ‘

‘പാക് പ്രീണന നയമാണ് അദ്ദേഹത്തിന്റേത്, മാത്രമല്ല പാക് പ്രധാനമന്ത്രിയോട് മോദിയെ അധികാരത്തില്‍ നിന്നിറക്കുന്നതിന് സഹായം ചോദിക്കുകയാണ്. തരൂരിന് പാക് സ്ത്രീസുഹൃത്തുക്കളുണ്ട്. അവരെല്ലാം തന്നെ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ളവരാണ്’ എന്നും സുബ്രമണ്യൻ സ്വാമി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button