ന്യൂഡൽഹി: കർഷകരെ അഭിസംബോധന ചെയ്തതിന് പിന്നാലെ സ്വയം സഹായ സംഘങ്ങളുമായി വീഡിയോ കോൺഫറൻസിലൂടെ ആശയവിനിമയം നടത്തനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാവിലെ 9.30നാണ് മോദി വീഡിയോ കോൺഫറൻസിലൂടെ നേരിട്ടെത്തുന്നത്.
‘ജൂലൈ 12 ന് രാവിലെ 9:30ന് ഇന്ത്യയിലുടനീളമുള്ള വനിതാ സ്വയം സഹായ സംഘങ്ങളുമായി ബന്ധപ്പെട്ടവരുമായി ഞാൻ സംവദിക്കും. അവരുടെ അനുഭവങ്ങൾ കേൾക്കുന്നത് അത്ഭുതകരമായിരിക്കും, പ്രത്യേകിച്ച് താഴെത്തലത്തിൽ അത്ഭുതകരമായ മാറ്റം വരുത്തുന്നവരുമായുള്ള ചർച്ചയ്ക്കായി ഉറ്റുനോക്കുന്നു..” എന്നാണ് ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്.
Also Read : 2019 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നയം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി
ദീൻദയാൽ ആറ്റോടയാ യോജന-നാഷണൽ റൂറൽ ലൈവ്ലിഹുഡ് മിഷൻ (DAY-NRLM), ദീൻ ദയാൽ ദാദിയ ഗ്രാമീൺ കൗശല്യ യോജന (DDU-GKY), റൂറൽ സെൽഫ് എംപ്ലോയ്മെൻറ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ (RSETIs) എന്നീ പദ്ധതികൾക്ക് കീഴിലുള്ള സംഘങ്ങളാണ് പ്രധാനമന്ത്രിയുമായുള്ള ആശയവിനിമയത്തിൽ പങ്കെടുക്കുന്നത്. ഡിഡി ന്യൂസ് ലൈവിലും നരേന്ദ്രമോദി ആപ്പിലും കൂടിക്കാഴ്ചയുടെ തത്സമയ സംപ്രേക്ഷണം ഉണ്ടാകും.
Post Your Comments