KeralaLatest News

എഡിജിപിയുടെ മകള്‍ക്കെതിരായ കേസ് സംബന്ധിച്ച് സര്‍ക്കാരിന്റെ തീരുമാനം ഇങ്ങനെ

കൊച്ചി: പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകള്‍ക്കെതിരായ കേസ് റദ്ദാക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. എ.ഡി.ജി.പിയുടെ മകള്‍ സ്നിഗ്ധയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഗവാസ്‌കറുടേയും സ്നിഗ്ധയുടേയും ഹര്‍ജികള്‍ ഒരുമിച്ച് പരിഗണിച്ചുകൂടെ എന്ന് ആരാഞ്ഞ കോടതി ഇക്കാര്യം പരിശോധിക്കുന്നതിന് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടു.

ഗവാസ്‌കറെ താന്‍ മര്‍ദ്ദിച്ചിട്ടില്ലെന്നും കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുമാണ് സ്നിഗ്ധ കോടതിയെ സമീപിച്ചത്. എന്നാല്‍ വൈദ്യ പരിശോധനാ റിപ്പോര്‍ട്ടിന്റെ മാത്രം അടിസ്ഥാനത്തില്‍ കേസ് റദ്ദാക്കാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button