സിപിഎം രാമായണ മാസത്തില്‍ രാമായണപഠനം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ സിപിഎം അനുകൂല നിലപാടുകളിലൂടെ പ്രശസ്തനായ സ്വാമി സന്ദീപാനന്ദ ഗിരിയെ ഉത്തരം മുട്ടിച്ചു ഹിന്ദു ഐക്യ വേദി നേതാവ് ആർ വി ബാബു. രാമായണത്തില്‍ ദളിതനായ ശംഭുകനെ കൊന്നത് ശ്രീരാമന്‍ തന്നെയാണെന്നായിരുന്നു സന്ദിപാനന്ദ ഗിരിയുടെ വാദം.
എന്നാല്‍ ‘ഏത് രാമായണത്തിലാണ് അതുള്ളത്.വാത്മീകി രാമായണത്തിലുണ്ടോ?’ എന്നായിരുന്നു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ആര്‍. വി ബാബുവിന്റെ ചോദ്യം.ഇല്ലേ എന്ന് സന്ദീപാനന്ദ ഗിരി തിരിച്ച് ചോദിച്ചപ്പോള്‍ ഉണ്ടെങ്കില്‍ ശ്ലോകം ചൊല്ലു എന്നായി ബാബു. ഇതോടെ മറ്റ് കാര്യങ്ങള്‍ വിശദീകരിച്ച് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും ആര്‍.വി ബാബു ചോദ്യത്തിലുറച്ചു നിന്നതോടെ സന്ദീപാനന്ദ ഗിരി വെട്ടിലായി.ശംബുകവധം ഉത്തരകാണ്ഡത്തിലാണ് വരുന്നത് .
സാന്ദീപാനന്ദഗിരി ഉത്തരകാണ്ഡം ഉയർത്തിപ്പിടിച്ചാണ് രാമൻ ശംബുകനെ വധിച്ചു എന്ന് പറഞ്ഞത് .എന്നാൽ ഉത്തര കാ ണ്ഡം വാൽമികി രാമായണത്തിന്റെ ഭാഗമല്ലെന്നും അതുകൊണ്ട് തന്നെ ശംബുക വധം വാൽമികി രാമായണത്തിലല്ലെന്നുമാണ് ആര്‍ വി ബാബു വാദിച്ചത്. ഒട്ടനവധി പ്രഗൽഭരായ പണ്ഡിതൻമാർ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട് .കാരണം വളെരെ ലളിതമാണ് .രാമായണ കൃതി യുടെ പൂർവ്വപക്ഷത്തിന് യോജിക്കാത്ത സിദ്ധാന്ത പക്ഷമാണ് ഉത്തരകാണ്ഡം.
ശബരി, ഗുഹൻ, നാസ്തികനായ ജാബാലി ,വിഭീഷണൻ അടക്കമുള്ള അസുരൻമാർ എന്നിവരോടുള്ള പെരുമാറ്റം രാമന്റെ മഹത്വ ത്തെ വരച്ചുകാട്ടുന്നു. അതിന് ഒട്ടും യോജിക്കാത്ത സംഭവമാണ് ശംബുകവധം .അതുകൊണ്ട് ഉത്തരകാണ്ഡം പിന്നീട് ഏതോ തൽപര കക്ഷികൾ കൂട്ടി ചേർത്തതാണെന്ന വാദം വളരെ യുക്തവും ശക്തവുമാണ്. ശാങ്കര സ്മൃതി ശ്രീശങ്കര കൃതിയെന്ന് ആരോപിക്കും പോലെയാണ് ഉത്തരകാണ്ഡം വാൽമികിയുടേതാണെന്ന് പറയുന്നത് .
ഒടുവില്‍ അങ്ങനെ ഒരു സംഭവം രാമായണത്തിലില്ല എന്ന് സന്ദീപാനന്ദ ഗിരിക്ക് സമ്മതിക്കേണ്ടി വന്നു. .അപ്പോള്‍ മുൻപ് സ്വാമി പറഞ്ഞ കാര്യം എന്തായി എന്നായി ഹിന്ദു ഐക്യവേദി നേതാവിന്റെ ചോദ്യം. ചാനല്‍ ചര്‍ച്ചയുടെ വീഡിയൊ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.
വീഡിയോ കാണാം:
Post Your Comments