കൂള്‍ ക്യാപ്റ്റൻ എന്നാണ് എം.എസ് ധോണി അറിയപ്പെടുന്നത്. എന്നാല്‍ ധോണി തന്നോട് ദേഷ്യപ്പെട്ട ഒരു നിമിഷത്തെ കുറിച്ച് പറയുകയാണ് ഇന്ത്യയുടെ ചൈനാമാന്‍ ബൗളര്‍ കുല്‍ദീപ് യാദവ്. വാട്ട് ദ ഡക്ക എന്ന ടെലിവിഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കുൽദീപ്. 2017 ഡിസംബറില്‍ ഇന്‍ഡോറില്‍ ശ്രീലങ്കക്കെതിരായ രണ്ടാം ടി ട്വന്റിക്കിടയൊണ് സംഭവം.
Read Also: വിമര്‍ശകരുടെ വായടിപ്പിക്കുന്ന പ്രകടനം; ഒടുവിൽ ആ റെക്കോർഡും ധോണിക്ക് സ്വന്തം
”ഞാനെറിഞ്ഞ പന്തെല്ലാം ലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ സിക്‌സടിക്കുകയുണ്ടായി. ഗ്രൗണ്ട് വളരെ ചെറുതായിരുന്നു. ഓരോ സിക്‌സിന് ശേഷവും ഞാന്‍ ധോണിയുടെ മുഖത്തേക്ക് നോക്കുമ്പോൾ അത് അത്രയും ദൂരെ പോയിട്ടില്ല. സൂക്ഷിച്ച് ബൗള്‍ ചെയ്താല്‍ മതിയെന്ന് ധോണി പറയും. പിന്നീട് ഞാന്‍ എന്റെ നാലാം ഓവറിൽ ബോള് ചെയ്‌തപ്പോൾ കവര്‍ ഫീല്‍ഡറുടെ പൊസിഷന്‍ മാറ്റാൻ ധോണി ഉപദേശിച്ചു. ഞാൻ അത് ചോദ്യം ചെയ്‌തപ്പോൾ ധോണിക്ക് ദേഷ്യം വന്നു. ‘എനിക്കെന്താ വട്ടാണെന്നാണോ നിന്റെ വിചാരം? ഞാന്‍ 300 ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട്’. എന്നായിരുന്നു ധോണിയുടെ പ്രതികരണം. ധോണിയുടെ നിര്‍ദേശത്തിനനുസരിച്ച് ഫീല്‍ഡിങ്ങില്‍ മാറ്റം വരുത്തിയതോടെ മൂന്ന് വിക്കറ്റെടുക്കുകയും ചെയ്തു. ആ മത്സരത്തില്‍ 88 റണ്‍സിനാണ് ഇന്ത്യ വിജയിച്ചതെന്നും” കുൽദീപ് പറയുന്നു.
Post Your Comments