ആലുവ: കൊച്ചി മെട്രോ സ്റ്റേഷനിലെ പോലീസുകാരിക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ അശ്ലീല സന്ദേശം അയച്ച യുവാവ് പിടിയിൽ. തിരുവനന്തപുരം നെടുമങ്ങാട് പെരുങ്കളം ഷാലിമാര്‍ മന്‍സില്‍ സിദ്ദിഖ് ഷിഹാബുദ്ദീനാ(26)ണ് പിടിയിലായത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. കിംഗ്സ്, റോയല്‍സ്, എകെസിഎച്ച് ഹാക്കേഴ്സ് എന്നീ പേരിലുള്ള ഫേസ്ബുക്ക് കൂട്ടായ്മകള്‍ സ്ത്രീകളെ ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുകയാണെന്ന് കാണിച്ച് പോലീസ് ഉദ്യോഗസ്ഥയുടെ ഫേസ്ബുക്കില്‍ സുഹൃത്ത് കമന്റ് ഇട്ടിരുന്നു. പിന്നീട് പരാതിക്കാരിയുടെ ചിത്രത്തോടൊപ്പം പ്രതി അശ്ലീല സന്ദേശങ്ങളും പ്രചരിപ്പിക്കുകയായിരുന്നു.
Read Also: ലൈംഗിക ആരോപണക്കേസിൽ ശിക്ഷ കാത്തുകഴിയുകയായിരുന്ന നടന് തൂങ്ങി മരിച്ചനിലയിൽ
Post Your Comments