പാലക്കാട്: ചരക്ക് ട്രെയിന്‍ പാളം തെറ്റി. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് ചരക്ക് ട്രെയിന്‍ പാളം തെറ്റിയത്. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ട്രെയിനിന്റെ പിന്നിലെ നാല് ബോഗികളാണ് പാളം തെറ്റിയത്. ദീര്‍ഘദൂര ട്രെയിനുകള്‍കടന്നുപോകുന്ന അഞ്ചാം നമ്പര്‍ ഫ്‌ളാറ്റ്‌ഫോമിലേക്കുള്ള ലൈനില്‍ ബുധനാഴ്ച രാവിലെയാണ് ട്രെയിന്‍ പാളം തെറ്റിയത്. ബോഗികള്‍ നീക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ട്രെയിന്‍ വാളംതെറ്റിയതിനാല്‍ പല ട്രെയിനുകളും വൈകി ഓടാന്‍ സാധ്യതയുണ്ട്.
Also Read : ചരക്ക് നീക്കം : ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു
Post Your Comments