Latest NewsKerala

വാഹനങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണമേര്‍പ്പെടുത്തി

വൈത്തിരി: താമരശ്ശേരി ചുരത്തില്‍ വാഹനങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം. വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തി​​ന്റെ മുന്നറിയിപ്പി​ന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

മുന്‍കരുതലെന്ന നിലയില്‍ ചുരത്തിലൂടെ പെര്‍മിറ്റുള്ള ലൈന്‍ ബസ്സുകള്‍, കെ.എസ്.ആര്‍.ടി.സി, ചെറിയ വാഹനങ്ങള്‍ എന്നിവയൊഴികെ മറ്റെല്ലാ വാഹനങ്ങള്‍ക്കും നാളെ (വ്യാഴാഴ്​ച) രാവിലെ മുതല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെയാണ് കളക്ടര്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്.

Also read : നാളെ സ്കൂളുകൾക്ക് വീണ്ടും അവധി പ്രഖ്യാപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button