ന്യൂഡല്‍ഹി : അനാഥാലയങ്ങള്‍ക്കായി കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ എന്ത് ചെയ്യുന്നുവെന്ന് സുപ്രീംകോടതി. കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന് രാജ്യം അറിയണം. അടച്ചുപൂട്ടിയ അനാഥാലയങ്ങളിലെ 6000ത്തോളം കുട്ടികള്‍ എവിടെപ്പോയെന്ന് വ്യക്തമാക്കണം .
പണം വാങ്ങിയ ശേഷം ചിലവാക്കിയതിന്റെ കണക്കുകള്‍ നല്‍കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ചീഫ് സെക്രട്ടറി നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തതയില്ലെന്നും കണക്കുകള്‍ വ്യക്തമാക്കി പുതിയ സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. കേരളത്തിലെ അനാഥാലയങ്ങളില്‍ ഉടൻ സോഷ്യല്‍ ഓഡിറ്റിംഗ് നടത്താന്‍ കോടതി ഉത്തരവിട്ടു.
Post Your Comments