Latest NewsInternational

ഫോട്ടോ ഷൂട്ടിനിടെ മോഡലിനെ സ്രാവ് കടിച്ചു

ബഹാമസ്: കരീബിയന്‍ രാഷ്ട്രമായ ബഹാമസില്‍ നടന്ന ഫോട്ടോ ഷൂട്ടിനിടെ ഇന്‍സ്റ്റഗ്രാം മോഡലും നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായ കാതറിന എല്ലെയ്ക്ക് സ്രാവിന്റെ കടിയേറ്റു. കാതറിന്റെ സുഹൃത്തിന്റെ പിതാവ് പകര്‍ത്തിയ ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കാലിഫോര്‍ണിയാ സ്വദേശിയായ കാതറിന എല്ലെ തന്റെ സുഹൃത്തിനും കുടുംബത്തിനുമൊപ്പം അവധിയാഘോഷിക്കാനാണ് ബഹാമസിലെത്തിയത്. അപ്പോഴാണ് ബഹാമസിലെ സ്റ്റാനിയല്‍ കേ എന്ന നഗരത്തിലെ പ്രധാന ആകര്‍ഷണമായ സ്രാവുകള്‍ക്കൊപ്പം നീന്താന്‍ കഴിയുന്ന നീന്തല്‍കുളത്തെക്കുറിച്ച് കാതറിന്‍ അറിയുന്നത്. ചിലപ്പോഴെങ്കിലും ഈ സ്രാവുകള്‍ അപകടകാരികള്‍ ആയേക്കാമെന്ന മുന്നറിയിപ്പ് അവഗണിച്ച് നീന്തല്‍കുളത്തില്‍ ഇറങ്ങാന്‍ തന്നെ കാതറിന്‍ തീരുമാനിച്ചു. എന്നാല്‍ നീന്തുന്നതിനിടയില്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. കൂട്ടത്തില്‍ നിന്നൊരു സ്രാവ് നീന്തിയെത്തി കാതറിന്റെ കൈയ്യില്‍ കടിച്ച് വലിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചു. അല്‍പമൊന്ന് പകച്ചെങ്കിലും ആത്മനിയന്ത്രണം വീണ്ടെടുത്ത കാതറിന്‍ ഉടന്‍ തന്നെ സ്രാവിനെ തട്ടിമാറ്റി കരയിലേക്ക് നീന്തിയെത്തി. ഇതിന്റെ ദൃശ്യങ്ങള്‍ കരയില്‍ നിന്ന ഫോട്ടോഗ്രാഫര്‍ കൃത്യമായി പകര്‍ത്തുകയും ചെയ്തു.

ഉടന്‍ ആശുപത്രിയിലെത്തിച്ച കാതറിനെ തുടര്‍ ചികിത്സയ്ക്കായി മിയാമിയിലേക്ക് കൊണ്ടുപോയി. സ്രാവ് കടിയേല്‍ക്കുന്നത് അണുബാധയുണ്ടാക്കുമെന്നതിനാല്‍ കാതറിന് വിദഗ്ദ്ധ ചികിത്സവേണമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button