കട്ടപ്പന: സീരിയല്‍ നടി പ്രതിയായ കള്ളനോട്ട് കേസില്‍ ഒരാള്‍ കൂടി പിടിയിലായി. കല്‍ത്തൊട്ടി മുണ്ടയ്‌ക്കല്‍ പടവില്‍ കുര്യാക്കോസ് ചാക്കോ(പാപ്പച്ചന്‍ 59) യെയാണ് കട്ടപ്പന പോലീസ് പിടികൂടിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഒന്‍പതായി. അണക്കരയില്‍ കള്ളനോട്ടുമായി പിടിയിലായ ലിയോയ്‌ക്ക് നോട്ടടിയന്ത്രം എത്തിച്ച് നല്‍കിയത് കുര്യാക്കോസും ചേര്‍ന്നാണെന്ന് കണ്ടെത്തിയിരുന്നു. ഇയാള്‍ക്ക് മുമ്പും കള്ളനോട്ടടി ഉണ്ടായിരുന്നതായി കണ്ടെത്തി.
Read also:വിപണി പിടിച്ചടക്കാൻ മുന്നിട്ട് : ഉപഭോക്താക്കള്‍ക്ക് ആകർഷകമായ ഒട്ടേറെ പദ്ധതികളുമായി ബി.എസ്.എൻ.എൽ
കര്‍ണാടകയില്‍ ഒളിവില്‍ പോയ ഇയാള്‍ ഇന്നലെ തിരികെ വീട്ടിലെത്തിയപ്പോള്‍ അന്വേഷണ സംഘം പിടികൂടുകയായിരുന്നു. മറ്റുപ്രതികളായ ലിയോ ജോര്‍ജ്(സാം-44), കൃഷ്‌ണകുമാര്‍(46), രവീന്ദ്രന്‍(58) എന്നിവരെ കഴിഞ്ഞ രണ്ടിന് അണക്കരയില്‍ പിടികൂടിയിരുന്നു. ഇവരുടെ മൊഴി അനുസരിച്ചാണ്
സീരിയല്‍ നടി സൂര്യ ശശികുമാര്‍(36), മാതാവ് രമാദേവി(ഉഷ-56), സഹോദരി ശ്രുതി(29) എന്നിവരെ മൂന്നിന് അറസ്‌റ്റ് ചെയ്‌ത്. ഇവരുടെ മുളങ്കാട്ടെ വീട്ടില്‍ നിന്നു കള്ളനോട്ടടി യന്ത്രവും പ്രിന്റര്‍, പേപ്പര്‍, ഇസ്‌തിരിപ്പെട്ടി ഉള്‍പ്പെടെയുള്ള സാമഗ്രികളും അച്ചടച്ച 57 ലക്ഷത്തിന്റെ കള്ളനോട്ടും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.
Post Your Comments