തിരുവനന്തപുരം: എഡിജിപിയുടെ വീട്ടിൽ തനിക്ക് അനുഭവിക്കേണ്ടി വന്നത് കൊടുംക്രൂരത. പോലീസുകാരനെന്ന നിലയില്‍ പുറത്തുപറയാന്‍ പറ്റാത്ത കാര്യങ്ങളാണു ചെയ്യാന്‍ പറഞ്ഞു. കേട്ടാലറയ്ക്കുന്ന ഭാഷ കേൾക്കേണ്ടിവന്നു. സഹികെട്ടിട്ടും പിടിച്ചുനിന്നു. ഉപദ്രവിക്കരുതെന്നഭ്യര്‍ഥിച്ച് ഒരിക്കല്‍ കാലുപിടിക്കുക പോലും ചെയ്‌തെന്ന് ഗവാസ്കർ.
ALSO READ:പോലീസ് ഡ്രൈവറെ മർദ്ദിച്ച കേസ് : എഡിജിപിയുടെ മകൾക്കെതിരെ കോടതി
സഹിക്കാവുന്നതിനും അപ്പുറമായതോടെ കാര്യങ്ങൾ മേലുദ്യോഗസ്ഥരെ അറിയിച്ചു. പോലീസ് അസോസിയേഷനിലെ ഒരു യുവ നേതാവ് കാര്യങ്ങള്‍ മനസിലാക്കി പ്രശ്‌നത്തില്‍ ഇടപെട്ടതോടെ മോചനമായി, അടൂര്‍ ക്യാമ്ബിലേക്കു മാറ്റം കിട്ടി. ഗവാസ്‌കര്‍ക്കു മര്‍ദനമേറ്റത് അറിഞ്ഞയുടന്‍ ഫോണില്‍വിളിച്ച് സഹായവും പിന്തുണയും വാക്കുകൊടുത്തിരുന്നു. സുദേഷ്‌കുമാറിന്റെ വീട്ടില്‍ സമാനമായ അനുഭവമുണ്ടായ ഒരു പോലീസുകാരന്‍ കൂടി രംഗത്ത്. ഏത് കോടതിയിലും ഇതു സാക്ഷ്യപ്പെടുത്താന്‍ തയാറാണെന്നും ഗവാസ്‌കര്‍ക്കേസ് അട്ടിമറിക്കുന്നത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ഐ.പി.എസ്. പുത്രി പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ചെന്ന കേസ് ഒത്തുതീര്‍പ്പാക്കാനുള്ള നീക്കം തകൃതിയാണ്. എ.ഡി.ജി.പിയുടെ അഭിഭാഷകന്‍ ഗവാസ്‌കറുടെ അഭിഭാഷകനെ കണ്ട് മാപ്പുപറയാനുള്ള എ.ഡി.ജി.പിയുടെ മകളുടെ സന്നദ്ധത അറിയിച്ചു. എ.ഡി.ജി.പിയുടെ ഭാഗത്തുനിന്ന് ഒത്തുതീര്‍പ്പുശ്രമമുണ്ടായെന്നു ഗവാസ്‌കറുടെ കുടുംബം സ്ഥിരീകരിച്ചു.
Post Your Comments