പ്രായം ചെന്ന 20 രോഗികള കൊലപ്പെടുത്തി നേഴ്സിന്റെ ക്രൂരത. ഡ്രിപ്പില് കെമിക്കല്‍ കുത്തിവെച്ചാണ് ഇവര്‍ രോഗികളെ കൊലപ്പെടുത്തിയത്. ചൈനയില്‍ നിന്നുമാണ് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ അയുമി കുബുക്കി എന്ന നേഴ്സിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
READ ALSO: വിമുക്തഭടന്മാരുടെ ആശ്രിതരായ പെണ്മക്കള്ക്ക് നേഴ്സിംഗ് പ്രവേശനം
88 വയസുള്ള രോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ഇവര്‍ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് തെളിഞ്ഞതോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. 2016ല്‍ ചെയ്ത കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
ഡ്രിപ്പില് കെമിക്കല്‍ കുത്തിവെച്ചാണ് 88 കാരനെ നേഴ്സ് കൊലപ്പെടുത്തിയത്. അതേസമയം ഇവര്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും കുറ്റങ്ങളും തള്ളുന്നുണ്ടെങ്കിലും ഇവരുടെ ഷിഫ്റ്റില്‍ മരിക്കുന്നവരുടെ എണ്ണം കൂടുന്നതും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും നേഴ്സ് കുറ്റക്കാരിയാണെന്ന് കണ്ടെത്തി.
Post Your Comments