![](/wp-content/uploads/2018/07/venkayya.jpg)
ന്യൂഡല്‍ഹി: ഹിന്ദിയിലും ഇംഗ്ലീഷിലും പ്രവീണ്യമില്ലാത്ത രാജ്യസഭാ എംപിമാര്‍ക്ക് ആശ്വസിക്കാം. ഇനി എംപിമാര്‍ക്ക് സംസാരിക്കാന്‍ 22 ഭാഷകളാണ് അനുവദിച്ചിരിക്കുന്നത്. വരാനിരിക്കുന്ന മണ്‍സൂണ്‍ സമ്മേളനം മുതല്‍ ഇത് പ്രാവര്‍ത്തികമാവും. രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവാണ് മഹത്തായ ഈ തീരുമാനം കൈക്കൊണ്ടത്. മാതൃഭാഷയില്‍ സംസാരിക്കുമ്പോള്‍ തങ്ങളുടെ അഭിപ്രായം കൂടുതല്‍ വ്യക്തതയോടെ പ്രകടിപ്പിക്കാന്‍ കഴിയും, എന്നാണ് എന്നും മാതൃഭാഷയ്ക്ക് പ്രാമുഖ്യം നല്‍കിവരുന്ന ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടത്.
പുതിയ തീരുമാനമനുസരിച്ച് ഭരണഘടനയിലെ എട്ടാം ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന 22 ഭാഷകളില്‍ ഇനി മുതല്‍ രാജ്യസഭാ എംപിമാര്‍ക്ക് സംസാരിക്കാം.ഇത് ആദ്യമായാണ് രാജ്യസഭയില്‍ ഇത്തരമൊരു തീരുമാനം വരുന്നത്. അതനുസരിച്ച് പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ട ഭാഷകളുടെ വ്യാഖ്യാനത്തിനുള്ള തയ്യാറെടുപ്പുകള്‍ രാജ്യസഭയില്‍ നടന്നുവരികയാണ്.
പുതായി കൂട്ടിച്ചേര്‍ക്കപ്പെട്ട ഭാഷകള്‍ ഡോഗ്രി, കശ്മീരി, കൊങ്കിണി, സന്താലി, സിന്ധി എന്നിവയാണ്. മുന്‍പ് ഹിന്ദിയും ഇംഗ്ലീഷും കൂടാതെ ആസാമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നഡ, മലയാളം, മറാത്തി, ഒറിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു, ബോഡോ, മൈഥിലി, മണിപ്പുരി, മറാത്തി, നേപ്പാളി എന്നീ ഭാഷകളില്‍ സംസാരിക്കാന്‍ അനുവാദമുണ്ടായിരുന്നു.
Post Your Comments