ബംഗളുരു: ഗതാഗതനിയമങ്ങൾ പാലിക്കാത്തവരെ പിടികൂടാനും താക്കീത് നൽകാനും ഒടുവിൽ മരണദേവനായ ‘യമന്‍’ തന്നെ എത്തി. ബംഗളുരുവിലെ ഹലാസുരുവിലാണ് സംഭവം. ട്രാഫിക് പോലീസാണ് വേറിട്ട ബോധവല്‍ക്കരണ രീതിയുമായി നഗരത്തിലിറങ്ങിയത്. ബംഗളുരു ടൗണ്‍ഹാളിനു സമീപത്ത് ഗതാഗതനിയമം ലഘിച്ചവരെയാണു “യമദേവന്റെ” നേതൃത്വത്തില്‍ പിടികൂടിയത്. ഗതാഗതനിയമം ലംഘിച്ചാല്‍ താന്‍ വീട്ടിലെത്തുമെന്നായിരുന്നു യമദേവന്റെ മുന്നറിയിപ്പ്. ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചവരെയും അശ്രദ്ധമായി വാഹനമോടിച്ചവരെയും യമദേവന് വെറുതേവിട്ടില്ല.
ALSO READ: ഖത്തറിൽ വാഹാനാപകടം
റോഡിൽ യമദേവനെ കണ്ടതോടെ ആളുകളും ഞെട്ടി. ആദ്യമൊന്നും എന്താണ് സംഭവമെന്ന് ആർക്കും മനസിലായില്ല. രാജകീയ വേഷത്തില്‍ കിരീടവും ഗദയുമൊക്കെയായിട്ടാണ് കക്ഷി നിരത്തിലിറങ്ങിയത്. ഈ മാസം റോഡ് സുരക്ഷാ മാസമായി ആചരിക്കുകയാണെന്നും അതിന്റെ ഭാഗമായാണു വേറിട്ട ബോധവല്‍ക്കരണ പരിപാടിയുമായി റോഡിലിറങ്ങിയതെന്നും ട്രാഫിക് ഡെപ്യൂട്ടി കമ്മിഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു
Post Your Comments