![](/wp-content/uploads/2018/07/bishop_franco_mulakkal_1530.png)
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനകേസില്‍ കന്യാസ്ത്രീയുടെ സഹോദരി സന്യാസിനി സഭയുടെ മദര്‍ സുപ്പീരിയറിന് കത്തയച്ചിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ ആറിനാണ് പരാതിക്കാരിയുടെ സഹോദരി കത്തയച്ചത്. അവരും ഇതേ സന്യാസിനി സമൂഹത്തിലെ ജലന്ധര്‍ പ്രൊവിന്‍സില്‍ കന്യാസ്ത്രീയാണ്. തന്റെ സഹോദരിക്ക് സംഭവിച്ച പീഡനങ്ങള്‍ എല്ലാം വിശദമായി വിവരിച്ചുകൊണ്ടുള്ള നാലു പേജുള്ള കത്താണ് അവര്‍ സുപ്പീരിയര്‍ ജനറലിന് നല്‍കിയത്.
സന്യാസിനി സമൂഹത്തിന്റെ അധ്യക്ഷയെന്ന നിലയില്‍ സഭയിലെ അംഗങ്ങള്‍ക്കായിരുന്നു പ്രാധാന്യം നല്‍കേണ്ടിയിരുന്നത്. എന്നാല്‍ തന്റെ സഹോദരിയുടെ കാര്യത്തില്‍ താങ്കള്‍ പക്ഷപാതപരമായും പ്രതികാരത്തോടെയുമാണ് പല സാഹചര്യത്തിലും പെരുമാറിയത്. ബിഷപ്പ് ഫ്രാങ്കോയുമായുള്ള പ്രശ്നം തന്റെ സഹോദരി തുടക്കത്തില്‍ തന്നെ താങ്കളെ അറിയിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഉദാസീനത കാണിച്ച നിങ്ങള്‍, പ്രശ്നം പരിഹരിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും മാത്രമല്ല തന്റെ സഹോദരിക്ക് ഒരു സഹായവും നല്‍കിയില്ല, എന്ന് പറഞ്ഞുകൊണ്ടാണ് കത്ത് എഴുതിയിരിക്കുന്നത്.
Post Your Comments