ഡെറാഡൂണ്‍: കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. 16 പേര്‍ക്ക് ജിവന് നഷ്ടപ്പെട്ടു. ഉത്തരാഖണ്ഡില്‍ ഏഴ് പേരും മണിപ്പൂരില്‍ ഒമ്പതു പേരുമാണ് കനത്ത മഴയില്‍ ജീവന് നഷ്ടപ്പെട്ടത്. ഉത്തരാഖണ്ഡില്‍ സ്കൂളുകള്‍ക്ക് അവധി നല്കി. കഴിഞ്ഞ മൂന്ന് ദിവസമായി കനത്തമഴ തുടരുകയാണ്. ഡെറാഡൂണിലെ സീമന്ദ്വാറില് കെട്ടിടം ഇടിഞ്ഞുവീണ് നാലു പേരും വെള്ളക്കെട്ടില്‍ വീണ് മൂന്നു പേരുമാണ് മരിച്ചത്. ദേശീയപാത പല ഭാഗത്തും തകര്‍ന്നിട്ടുണ്ട്. മണ്ണിടിഞ്ഞതിനാല്‍ ഗതാഗതവും തടസ്സപ്പെട്ടു.
read also: കനത്ത മഴയെത്തുടർന്ന് വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി
മണിപ്പൂരിലെ തമെങ്ലോങില് മൂന്നിടങ്ങളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. സ്കൂള്‍ കുട്ടികള്‍ അടക്കം ഒമ്ബത് പേര് മരിച്ചു. ഏഴു മൃതദേഹങ്ങള്‍ ഇതിനകം പുറത്തെടുത്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മണിപ്പൂര്‍, മേഘാലയ, ത്രിപുര, നാഗാലാന്‍ഡ്, അസ്സം, മിസോറാം എന്നിവിടങ്ങളിലെല്ലാം കനത്ത മഴയും വെള്ളപ്പൊക്കവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അസമില്‍ 17 പേര് ഇതുവരെ മരിച്ചതായാണ് കണക്ക്.
Post Your Comments