വീടുകൾ എപ്പോഴും ഭംഗിയായി കാണണമെന്നാണ് പലരും ആഗ്രഹിക്കുന്നത്. എന്നാൽ എത്രപേർ ഭംഗിയുള്ള വീടുകൾ വൃത്തിയായി കാണണമെന്ന് ചിന്തിക്കാറുണ്ട്. ഒരു വീടിന്റെ തറയാണ് ഏറ്റവും കൂടുതൽ വൃത്തികേടാകുന്നത്. അങ്ങനെയെങ്കിൽ ആ തറ എങ്ങനെ വൃത്തിയായി സൂക്ഷിക്കാം എന്നുനോക്കാം.
സ്വാഭാവിക കല്ലുകള്‍കൊണ്ടുള്ള തറകള്‍
കല്ലുകൊണ്ടുള്ള വലിയ തറയാണെങ്കില്‍ അമ്ലതയുള്ള പദാര്‍ത്ഥങ്ങള്‍ അതില്‍ വീഴുവാന്‍ പാടില്ല. വൃത്തിയാക്കുവാന്‍ അത്ഭുത കഴിവുകളുള്ള വിനാഗിരി അതുകൊണ്ട് കലവറയില്‍ത്തന്നെഇരിക്കേണ്ടിവരും. അതുപോലെ ബ്ലീച്ചും അമോണിയയും ഇത്തരത്തിലുള്ള തറയെനശിപ്പിക്കും.അമ്ലക്ഷാരഗുണത്തില്‍ ഉദാസീനമായ പദാര്‍ത്ഥങ്ങളാണ് നിങ്ങള്‍ക്കുവേണ്ടത്.
തറയിലുള്ളകല്ലുകളിലെ ധാതുക്കളുമായി അവ ആകസ്മികമായി പ്രതിപ്രവര്‍ത്തിക്കുകയില്ല.ആവരണമെന്നും ചെയ്തിട്ടില്ലാത്ത കല്ലുകൊണ്ടുള്ള ഓടുകള്‍ക്കുവേണ്ടിചൂടുവെള്ളവും സൂക്ഷ്മനാരുകള്‍കൊണ്ടുള്ള മാര്‍ജ്ജനിയോ ഉപയോഗിക്കുക. വലിയവിസ്തൃതിയാണെങ്കില്‍, സ്റ്റീമര്‍ ഉപയോഗിക്കുക. ഒരു തരത്തിലുള്ളരാസപദാര്‍ത്ഥങ്ങളും ഇത്തരം നിലത്ത് ഉപയോഗിക്കരുത്.
വിനില്‍ തറകള്‍
അടുക്കളയിലുംകുളിമുറികളിലുമൊക്ക കാണപ്പെടുന്ന വിനില്‍ തറകള്‍ പ്രചാരത്തിലുള്ളതുംവൃത്തിയാക്കാന്‍ വളരെ എളുപ്പമുള്ളതുമാണ്. കാല്‍ക്കപ്പ് വിനാഗിരിയില്‍ ഒരുതുള്ളി ഡിഷ് സോപ്പും ചൂടുവെള്ളവും കൂടി 16 ഔണ്‍സ് കൊള്ളുന്ന സ്‌പ്രെ കുപ്പിയില്‍ കലര്‍ത്തി ഉപയോഗിക്കുവാന്‍ ശുപാര്‍ശ ചെയ്യുന്നു. തറയില്‍ ഓരോ ഭാഗത്തായി ഇതിനെ തളിച്ചിട്ട് സൂക്ഷ്മനാരുകള്‍കൊണ്ടുണ്ടാക്കിയ തുണിയോ മാര്‍ജ്ജനിയോ ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കുക.
ആഴത്തില്‍ വൃത്തിയാക്കുന്നതിനുവേണ്ടി വല്ലപ്പോഴും വിനില്‍ തറകളില്‍ ആവികൊടുക്കാം.തറയോടുകളില്‍നിന്നും മിനുസ്സക്കുമ്മായത്തില്‍നിന്നും അഴുക്കുകളെയും ബാക്ടീരിയകളെയും തുരത്തുവാന്‍ ആവികൊടുക്കല്‍ സഹായിക്കും. തറകള്‍ നല്ലവണ്ണം വൃത്തിയിലാണെന്ന് അങ്ങനെ നിങ്ങള്‍ക്ക് ഉറപ്പുവരുത്താം.
ലാമിനേറ്റ് ചെയ്യപ്പെട്ട തറകള്‍
കട്ടിയുള്ള തടിപോലെയാണ് കാണപ്പെടുന്നതെങ്കിലും, വളരെ വ്യത്യസ്തമായ രീതിയിലാണ് അവയെ വൃത്തിയാക്കേണ്ടതെന്ന കാര്യം ഓര്‍മ്മിക്കുക. വളരെ കാലത്തോളം പുതുമ നിലനിറുത്തുവാന്‍വേണ്ടി പ്രകാശ പ്രതിരോധത്തില്‍ നിര്‍മ്മിച്ചെടുക്കുന്നവയാണ് ലാമിനേറ്റുകള്‍. അതുകൊണ്ട് ദ്രാവകങ്ങളോ പോളിഷുകളോ ലാമിനേറ്റ് തറകളില്‍ തൂകരുത്. പലകകളുടെ അടിയില്‍ ഈര്‍പ്പം പിടിക്കുകയും ലാമിനേറ്റിനെ നശിപ്പിക്കുകയും ചെയ്യും. അതിനാല്‍ ഉണങ്ങിയ മാര്‍ജ്ജനി, വാക്യൂം എന്നിവ ഉപയോഗിച്ച് സ്ഥിരമായി വൃത്തിയാക്കുക. പ്രത്യേകമായി പറ്റിയിരിക്കുന്ന അഴുക്കിനെ അകറ്റാന്‍ നേരിയ തോതില്‍മാത്രം ഈര്‍പ്പമുള്ള തുണി ഉപയോഗിക്കാം.
പലകപാകിയ തറകള്‍
ആദ്യം, പലകകൊണ്ടുള്ള തറയുടെ മിനുസ്സത്തെ തിരിച്ചറിയുക. അതിനുവേണ്ടി ഏറ്റവും പൊതുവായി ഉപയോഗിക്കുന്നത് പോളിയൂറിത്തെയ്‌നും മെഴുകുമാണ്. തറയെ പരിശോധിക്കാന്‍ പലകയിലൂടെ വിരല്‍ തടവിനോക്കുക. ഒരു കളങ്കം ഉണ്ടാകുകയാണെങ്കില്‍, മെഴുകുകൊണ്ടുള്ള മിനുസ്സമാണെന്ന് മനസ്സിലാക്കാം.
മെഴുകുകൊണ്ട് മിനുസ്സപ്പെടുത്തിയതും മിനുസ്സപ്പെടുത്താത്തതുമായ തടിയെ കഴുകരുത്. എന്നുവച്ച് ഒന്നും ചെയ്യേണ്ട എന്നല്ല. ലാമിനേറ്റ് തറകളില്‍ ചെയ്തതു പോലെ സ്ഥിരമായി തൂക്കുവാനും, പൊടി തുടയ്ക്കുവാനും, വാക്യൂം പ്രയോഗിക്കുവാനും നിങ്ങള്‍ക്ക് കഴിയും. പോളിയൂറിത്തെയ്ന്‍ ഉപയോഗിച്ച് മിനുസ്സപ്പെടുത്തിയിട്ടുള്ള പലകത്തറകള്‍ക്ക് രണ്ട് പരിഹാരങ്ങളാണ് തിരഞ്ഞെടുക്കുവാനുള്ളത്. മൃദുവായതോ അമ്ലക്ഷാരഗുണം ഉദാസീനമോ ആയ അരക്കപ്പ് സോപ്പ് ഒരു ബക്കറ്റിലെ വെള്ളത്തില്‍ കലര്‍ത്തുക. അതില്‍ നനച്ചെടുത്ത തുണികൊണ്ട് തറയെ വൃത്തിയാക്കുകയും, സൂക്ഷ്മനാരുകൊണ്ടുള്ള തുണി ഉപയോഗിച്ച് തുടച്ചുണക്കുകയും ചെയ്യുക.
ഓടുപാകിയ തറകള്‍
ചൂടുവെള്ളം ഉള്‍ക്കൊണ്ടിരിക്കുന്ന 16 ഔണ്‍സിന്‍റെ സ്‌പ്രെ കുപ്പിയില്‍ ഒരു തുള്ളി ഡിഷ്സോപ്പും കാല്‍ക്കപ്പ് വിനാഗിരിയും കൂട്ടിക്കലര്‍ത്തി ഓടുകളുടെ പ്രതലത്തില്‍ തളിക്കുകയും, സൂക്ഷ്മനാരുകൊണ്ടുള്ള തുണിയോ മാര്‍ജ്ജനിയോ ഉപയോഗിച്ച് തുടച്ചെടുക്കുകയും ചെയ്യുക. വല്ലപ്പോഴും ആഴത്തില്‍ വൃത്തിയാക്കുവാനായി ഓടുകളെയും വര്‍ണ്ണക്കുമ്മായത്തെയും ആവികൊടുക്കുക.
പരവതാനികള്‍
പരവതാനികളെ സ്ഥിരമായി വൃത്തിയുള്ളതാക്കാന്‍ രണ്ട് ശുചീകരണപ്രവര്‍ത്തനങ്ങളെ കൈക്കൊള്ളുവാനുണ്ട്. ഡിറ്റര്‍ജന്‍റിനെ അടിസ്ഥാനമാക്കിയുള്ളതും, വീട്ടില്‍ ഉണ്ടാക്കിയെടുക്കുന്ന ഒരു ലായനിയും.
പ്രത്യേകമായ ഒരു സ്ഥലത്തുള്ള അഴുക്കിനെ വൃത്തിയാക്കാന്‍ തുല്യമായ അളവില്‍ വിനാഗിരിയും അപ്പക്കാരവും കൂട്ടിച്ചേര്‍ത്ത് കുഴമ്പു രൂപത്തിലാക്കുക. നേരിയ ഒരുദ്രാവകമായി മാറുന്നതുവരെ ഈ മിശ്രിതത്തെ വെള്ളമുപയോഗിച്ച് നേര്‍പ്പിക്കുക. പഴയൊരു ടൂത്ത് ബ്രഷോ സ്‌പോഞ്ചോ ഉപയോഗിച്ച് ആ ഭാഗം ഈ ലായനിയുടെ സഹായത്താല്‍ തേച്ചുകഴുകുക.
Post Your Comments