കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ വത്തിക്കാനിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് അന്വേഷണ സംഘം.ഇതിനെത്തുടർന്ന് അറസ്റ്റ് ചെയ്യാനുള്ള നടപടികൾ വേഗത്തിലാക്കുന്നു. ബിഷപ്പിനെതിരേ ശക്തമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്യാനുള്ള നീക്കം ആരംഭിച്ചത്.
ബിഷപ്പ് ഇന്ത്യയില്‍ നിന്ന് രക്ഷപ്പെടാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു. ഇത് സംബന്ധിച്ച് വിമാനത്താവളങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. അറസ്റ്റ് ചെയ്യാനുള്ള സാധ്യത ഉറപ്പായ പശ്ചാത്തലത്തില്‍ ബിഷപ്പ് വത്തിക്കാനിലേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം മുന്‍കരുതല്‍ സ്വീകരിച്ചിരിക്കുന്നത്.
Read also:കനത്ത മഴയെത്തുടർന്ന് വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി
കേസിന്റെ ഇതുവരെയുള്ള അന്വേഷണ പുരോഗതി അന്വേഷണത്തിന് നേതൃത്വം നല്‍കിയ വൈക്കം ഡിവൈഎസ്പി കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പോലീസ് ജലന്ധറിലേക്ക് പോകുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം സ്വീകരിക്കുക.പഞ്ചാബില്‍ ബിഷപ്പിന്റെ ഉന്നതതല ബന്ധങ്ങള്‍ കണക്കിലെടുത്ത് അറസ്റ്റ് ചെയ്യാനായി കേരളാ പോലീസ് പഞ്ചാബ് പോലീസിന്റെ സഹായം തേടും.
Post Your Comments