KeralaLatest News

അമ്പലപ്പുഴ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച ആൾ അറസ്റ്റില്‍

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച കേസിലെ പ്രതി പിടിയിലായി. ഇടുക്കി ഉപ്പുതറ സ്വദേശി വിശ്വനാഥനാണ് പിടിയിലായത്. നവരത്നങ്ങള്‍ പതിച്ച 400 വര്‍ഷത്തിലധികം പഴക്കമുള്ള 12.25 പവന്‍ തൂക്കം വരുന്ന പതക്കമാണ് മോഷണം പോയിരുന്നത്. 2017 ഏപ്രിലില്‍ ആയിരുന്നു മോഷണം നടന്നത്.

വിഷു ആഘോഷ സമയത്ത് തിരുവാഭരണം പുറത്തെടുത്ത് തിരിച്ച്‌ വെക്കുന്ന സമയത്താണ് തിരുവാഭരണത്തിലെ ഒരു ഭാഗം കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളായ വിഷു, കളഭം, ഉല്‍സവം, ആറാട്ട് തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ മാത്രമാണ് തിരുവാഭരണം സ്ട്രോങ്ങ് റൂമില്‍ നിന്ന് പുറത്തെടുക്കുക.

പോലീസ് അന്വേഷണം നടക്കുന്നതിനിടയില്‍ കടലാസില്‍ പൊതിഞ്ഞ നിലയില്‍ പതക്കവും മാലയും വേര്‍പെടുത്തിയ ശേഷം ഗുരുവായൂരപ്പന്റെ നടയിലേയും ഗണപതി നടയിലെയും കാണിക്കയില്‍ നിക്ഷേപിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button