കൊച്ചി: നടി പീഡിപ്പിക്കപ്പെട്ട കേസില്‍ നിര്‍ണായക മൊഴി നല്‍കിയ മുഖ്യപ്രതി പള്‍സര്‍ സുനി കാലുമാറി. കേസുമായി ബന്ധപ്പെട്ട് അന്വേഷണ കാലയളവില്‍ താന്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴികള്‍ കണക്കിലെടുക്കരുതെന്നാണ് പള്‍സര്‍ സുനിയുടെ ഇപ്പോഴത്തെ നിലപാട്. എറണാകുളം സെഷന്‍സ് കോടതിയിലാണ് സുനി ഇതുസംബന്ധിച്ച ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് സുനിയുടെ നീക്കം.
കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് നേരത്തെ ആരോപണമുണ്ട്. ഇതിനിടയിലാണ് സുനി നിലപാട് മാറ്റി രംഗത്തെത്തിയിരിക്കുന്നത്. മുഖ്യപ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപ് പ്രതിയാണെന്ന തീരുമാനത്തിലേക്ക് അന്വേഷണ സംഘം എത്തിയിരിക്കുന്നത്. പ്രതി ചേര്‍ക്കാനുള്ള തക്കതായ തെളിവ് ഇല്ലാത്തതാണ് ദിലീപിന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. സുനി കാലുമാറിയ സാഹചര്യത്തില്‍ കേസ് എങ്ങനെ മുന്നോട്ടുപോകുമെന്ന സംശയവും നിലനില്‍ക്കുന്നു.
read also : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
അതിനിടെ കേസിലെ രേഖകള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി കോടതി പരിഗണിച്ചു. ഏതൊക്കെ രേഖകളാണ് വേണ്ടതെന്ന് വിശദമായി ആവശ്യപ്പെടാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. കേസുമായി ബന്ധപ്പെട്ട് ഫോറന്‍സിക്, സൈബര്‍ ഉള്‍പ്പെടെ നിരവധി രേഖകളാണുള്ളത്. ഇതില്‍ ഏതൊക്കെ രേഖകള്‍ ദിലീപിന് നല്‍കാന്‍ കഴിയുമെന്ന് അറിയിക്കാന്‍ പ്രോസിക്യൂഷനോടും കോടതി ആവശ്യപ്പെട്ടു. രേഖകള്‍ ആവശ്യപ്പെട്ട് മുന്നോട്ടുപോയി കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.
Post Your Comments