![Abhimnyu Murder case: CPM disagrees UAPA charge](/wp-content/uploads/2018/07/Abhimanyu-2.jpg)
തിരുവനന്തപുരം: അഭിമന്യുവിന്റെ കൊലപാതകക്കേസിൽ തിരക്കിട്ട് യുഎപിഎ ചുമത്തുന്നതിനോട് സിപിഎമ്മിനു വിയോജിപ്പ്. യുഎപിഎ ചുമത്താൻ തീരുമാനിച്ചിട്ടും അത് നടപ്പിലാകാത്തത് രാഷ്ട്രീയാനുമതി കിട്ടാത്തതിനാലാണ്. ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) കേസ് ഏറ്റെടുക്കാനിടയുണ്ടെന്നിരിക്കെ, യുഎപിഎ ആ സമയത്തോ അല്ലെങ്കിൽ ദേശീയ ഏജൻസിയുടെ തീരുമാനപ്രകാരമോ മതിയെന്ന അഭിപ്രായത്തിലാണു സിപിഎം. യുഎപിഎ ചുമത്തുമെന്ന സൂചന കഴിഞ്ഞയാഴ്ച ഡിജിപി ലോക്നാഥ് ബെഹ്റ നൽകിയിരുന്നു. ഇതിനിടെയായിരുന്നു സംഭവത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായത്.
യുഎപിഎയ്ക്കെതിരെ പൊതു നിലപാടു സ്വീകരിച്ചശേഷം ഒരു പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടപ്പോൾ നയം മാറ്റുന്നതിൽ വൈരുധ്യമുണ്ടെന്നാണ് ഉന്നത സിപിഎം കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഏഴു പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. ഗൂഢാലോചനയും പ്രതികൾക്കു സംരക്ഷണം നൽകിയെന്നുള്ള കുറ്റവുമാണ് ഇവരിൽ ചുമത്തിയിരിക്കുന്നത്. കുറ്റകൃത്യത്തിൽ പങ്കാളികളായ ആരും ഇതുവരെ പിടിയിലായിട്ടില്ല.
Post Your Comments