ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ മോഡലുകൾ തിരിച്ച് വിളിച്ച് ടൊയോട്ട. 2016 ജൂലായ് 16-നും 2018 മാര്‍ച്ച് 22-നും ഇടയ്ക്ക് നിര്‍മ്മിച്ച ഇന്നോവ ക്രിസ്റ്റകളിലെയും ,2016 ഒക്ടോബര്‍ ആറിനും 2018 മാര്‍ച്ച് 22-നും ഇടയ്ക്ക് നിര്‍മ്മിച്ച ഫോര്‍ച്യൂണറുകളിലെയും ഫ്യൂവല്‍ ഹോസ് കണക്ഷനിലാണ് നിര്‍മ്മാണപ്പിഴവ് കണ്ടെത്തിയിരിക്കുന്നതെന്നും വിറ്റുപോയ 2,628 മോഡലുകളില്‍ പരിശോധന അനിവാര്യമാണെന്നും കമ്പനി അറിയിച്ചു.
ഇരു മോഡലുകളിലെയും പെട്രോള്‍ വകഭേദങ്ങളില്‍ മാത്രമാണ് പ്രശ്‌നം. ഇന്ധനടാങ്ക് പൂര്‍ണമായും നിറച്ചാല്‍ ഇന്ധനം ചോര്‍ന്നൊലിക്കുന്നെന്ന സ്ഥിതിയാണുള്ളത്. കാനിസ്റ്റര്‍ ഹോസും ഫ്യൂവല്‍ റിട്ടേണ്‍ ഹോസും തെറ്റായി ബന്ധിപ്പിച്ചതാണിതിന് കാരണം.
വരും ആഴ്ചകളില്‍ . പരിശോധന ആവശ്യമായ വാഹന ഉടമകളെ കമ്ബനി ഡീലര്‍മാര്‍ നേരിട്ടു വിവരമറിയിക്കും. സമീപമുള്ള ടൊയോട്ട ഡീലര്‍ഷിപ്പില്‍ നിന്നും ഉടമകള്‍ക്കും പരിശോധിപ്പിക്കാമെന്നും പിഴവുകള്‍ കണ്ടെത്തിയാല്‍ സൗജന്യമായി പരിഹരിച്ചു നല്‍കുമെന്നും കമ്പനി അറിയിച്ചു.
നേരത്തെ എക്കോസ്പോർട് എസ് യു വിയെ നിർമാണ പിഴവ് കണ്ടെത്തിയതിനെ ഫോർഡ് തുടർന്ന് തിരിച്ച് വിളിച്ചിരുന്നു.
Also read : ഇന്ത്യയിൽ ഈ കാർ തിരിച്ച് വിളിച്ച് ഫോർഡ് : കാരണമിങ്ങനെ
Post Your Comments